റവ. ബ്ര. ബെഞ്ചമിൻ ഊന്നുകല്ലേൽ എസ്. ജി. നിര്യാതനായി

Spread the love

ഏറ്റുമാനൂർ: രത്നഗിരി സെന്റ്‌ തോമസ് പള്ളി ഇടവക ഊന്നുകല്ലേൽ പരേതരായ ചെറിയാന്റെയും മറിയത്തിന്റെയും മകൻ മോണ്ട് ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേൽ, ഡൽഹി പ്രൊവിൻസ്
സഭാംഗം റവ. ബ്ര. ബെഞ്ചമിൻ ഊന്നുകല്ലേൽ (വർക്കി ചെറിയാൻ), 82 വയസ്സ്, ഭോപ്പാലിൽ നിര്യാതനായി .

ലക്‌നൗ മഹാനഗർ ഇന്റർ കോളേജ്, സർദാന സെന്റ് ചാൾസ് ഇന്റർ കോളേജ്, റാഞ്ചി സെന്റ് അലോഷ്യസ് ഇന്റർ കോളേജ്, പാറ്റ്ന ലയോള കോളേജ്, ഭോപ്പാൽ സെന്റ് ഫ്രാൻസിസ് കോളേജ് എന്നിവിടങ്ങളിൽ 32 വർഷം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. മധ്യപ്രദേശ് കാത്തലിക് സ്കൂൾ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ഇംഗ്ലണ്ടിൽ നിന്നും തിയോളജിയിൽ ഉപരിപഠനം പൂർത്തിയാക്കി.
സഹോദരങ്ങൾ: പരേതയായ കത്രിക്കുട്ടി കളപ്പുരക്കൽ (കുറവിലങ്ങാട് ), തോമസ് (ഏറ്റുമാനൂർ), ജോസഫ് (ഏറ്റുമാനൂർ), റവ. സിസ്റ്റർ സെബസ്റ്റിന SCJM (റാഞ്ചി ), പരേതയായ റവ. സിസ്റ്റർ അമല SCJM (അമൃതസർ), റവ. ബ്ര. കുര്യൻ SG (ഹൈദ്രാബാദ് ), ഫ്രാൻസിസ് (ഏറ്റുമാനൂർ). സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭോപ്പാലിൽ.

കൂടുതൽ വിവരങ്ങൾക്ക്: സാബു തോമസ് ഊന്നുകല്ലേൽ @ 9447035886

റിപ്പോർട്ട്  :    

Author

Leave a Reply

Your email address will not be published. Required fields are marked *