ഭാരത് ബോട്ട് ക്ലബ്ബിന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു : ജയപ്രകാശ് നായര്‍

Spread the love

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ഡിസംബർ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഓറഞ്ച്ബർഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റിൽ വെച്ച് പ്രസിഡന്റ് വിശാൽ വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കൽ അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ള അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു.

തുടർന്ന് ബോർഡ് ഓഫ് ട്രസ്റ്റീ ബോര്‍ഡ് ചെയർമാൻ ജോൺ താമരവേലിയുടെ അദ്ധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പിൽ 2022-ലെ ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

വിശ്വനാഥൻ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ (സെക്രട്ടറി), രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), മനോജ് ദാസ് (ക്യാപ്റ്റൻ), ചെറിയാൻ വി കോശി (വൈസ് ക്യാപ്റ്റൻ), ചെറിയാൻ ചക്കാലപ്പടിക്കൽ (ടീം മാനേജർ), അപ്പുക്കുട്ടൻ നായർ (ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർ), അലക്സ് തോമസ് (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനായി ജയപ്രകാശ് നായർ പ്രവർത്തിക്കും.

അഡ്വൈസറി ബോർഡിന്റെ ചെയർപേഴ്സണായി പ്രൊഫസർ ജോസഫ് ചെറുവേലിയും, രക്ഷാധികാരിയായി ജയിൻ ജേക്കബ്ബും തുടരും.

ബോട്ട് ക്ലബ്ബിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് എല്ലാവരും സഹകരിക്കണമെന്ന് നിയുക്ത പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള തന്റെ നന്ദിപ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

2022-ൽ അമേരിക്കയിലും കാനഡയിലും നടക്കുന്ന വള്ളംകളി മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി പരീക്ഷണ തുഴച്ചിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *