30 ദിവസം താമസിച്ചവര്‍ക്ക് വോട്ടവകാശം നല്‍കുന്ന അമേരിക്കയിലെ ആദ്യ മുനിസിപ്പാലിറ്റി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്കു വോട്ടവകാശം അനുവദിക്കുന്ന അമേരിക്കയിലെ ആദ്യ മുന്‍സിപ്പാലിറ്റി എന്ന ബഹുമതി ന്യുയോര്‍ക്ക് മുന്‍സിപ്പാലിറ്റിക്ക്. ഇതു സംബന്ധിച്ച ബില്‍ പതിനാലിനെതിരെ 33 വോട്ടുകളോടെയാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചത്.

Picture2

നിയമം പാസ്സാക്കിയ ഡിസംബര്‍ 9 വ്യാഴാഴ്ച തന്നെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പല അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങളും ബില്‍ തിരിച്ചയക്കാന്‍ ശ്രമിച്ചത് വിഫലമായി.

800,00 ലീഗല്‍ റസിഡന്റ്‌സിനാണു പുതിയ നിയമം വഴി വോട്ടവകാശം ലഭിക്കുന്നത്. ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിനു മാത്രമാണ് ഈ നിയമം ബാധകമാകുക. ന്യൂയോര്‍ക്കിലെ 10 ശതമാനം ജനസംഖ്യയും ഗ്രീന്‍കാര്‍ഡ് ഉടമകളാണ്. മുപ്പതു ദിവസം മാത്രമാണ് വോട്ടവകാശം ലഭിക്കുന്നതിന് ഗ്രീന്‍കാര്‍ഡ് ഉടമകള്‍ക്ക് നിബന്ധന വച്ചിരിക്കുന്നത്. ഡിഫേര്‍ഡ് ആക്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും വോട്ടവകാശത്തിന് അര്‍ഹതയുണ്ട്.

Picture3

ഈ വര്‍ഷാവസാനം കാലാവധി പൂര്‍ത്തിയാക്കി പുറത്തുപോകുന്ന മേയര്‍ ഡിബ്ലാസിയോ, സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ ഇത്ര തിരക്ക് പിടിച്ചു നിയമം പാസ്സാക്കിയത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്തുന്നതിനാണെന്നും ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ചില അംഗങ്ങള്‍ പറഞ്ഞു. മേയര്‍ ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

Leave Comment