കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ധന്‍ രേഖ എന്ന പുതിയ വ്യക്തിഗത സേവിങ്‌സ് ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു. വനിതകള്‍ക്ക് പ്രത്യേക പ്രീമിയം നിരക്കുകളെന്ന സവിശേഷതയും ഈ പ്ലാനിനുണ്ട്. ഭിന്ന ലിംഗക്കാര്‍ക്കും ഇതു ലഭ്യമാണ്. പ്ലാന്‍ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും പൂര്‍ണമായും ഉറപ്പുനല്‍കുന്നു. പ്രീമിയം അടക്കല്‍ കാലാവധി അവസാനിക്കുന്നതു മുതല്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ ഒരു നിശ്ചിത ശതമാനം ഉപജീവന ആനുകൂല്യമായി ഈ പ്ലാന്‍ വഴി ലഭിക്കും. പോളിസി കാലവധിക്കുള്ളില്‍ പോളിസിയുള്ളയാള്‍ മരിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് ഈ പ്ലാന്‍. മിനിമം ഇന്‍ഷുറന്‍സ് തുക രണ്ട് ലക്ഷമാണ്. ഉയര്‍ന്ന പരിധിയില്ല.