അംഗന്‍വാടികള്‍ക്ക് പദ്ധതികളുമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം

Spread the love

ജില്ലാ കൃഷി വിജ്ഞാന കോയിപ്രം ബ്ലോക്കിലെ 12 അംഗന്‍വാടികള്‍ക്ക് മൈക്രോഗ്രീന്‍ പദ്ധതിയും അതോടൊപ്പം ജൈവമാലിന്യങ്ങളില്‍ നിന്നും കമ്പോസ്റ്റ് നിര്‍മ്മാണ പദ്ധതിയും നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ് നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് അനീഷ് കുമാര്‍ അധ്യക്ഷനായി. കെവികെ മേധാവിയും സീനിയര്‍ സയന്റിസ്റ്റമായ ഡോ.സി.പി റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.
2020-21 സാമ്പത്തികവര്‍ഷം കോയിപ്രം ബ്ലോക്കിലെ ആറ് അംഗന്‍വാടികളില്‍ നടത്തിയ പോഷക തോട്ടം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. കോവിഡ് കാലത്ത് കുട്ടികള്‍ക്കു വീടുകളില്‍ തന്നെ വിറ്റാമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഇലകള്‍ സ്വയമായി ഉല്പാദിപ്പിച്ച് ഉപയോഗിക്കുവാന്‍ സാധിക്കുമെന്നതാണ് മൈക്രോഗ്രീന്റെ സവിശേഷത. ഇവ പാകമാകുന്നതിന് ഏകദേശം 7 മുതല്‍ 14 ദിവസം വരെ മതിയാകും.
പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഇലക്കറികളകാള്‍ പതിന്മടങ്ങാണ് മൈക്രോഗ്രീനുകളിലെ പോഷകത്തിന്റെ അളവ്. ഇതു തയ്യാറാക്കുന്നതിന് അധികം മുതല്‍മുടക്കോ അധ്വാനമോ സ്ഥലമോ ആവശ്യമില്ലാത്തതിനാല്‍ കുട്ടികള്‍ക്കും ഇതിന്റെ ഭാഗമാകുന്നതു സാധിക്കും. നമുക്കു ലഭിക്കുന്ന ഭക്ഷ്യപദ്ധതികളില്‍ ഇല്ലാത്ത ഇനമാണ് പച്ചക്കറികളും ഫലവര്‍ഗങ്ങളും അവയുടെ കുറവ് പരിഹരിക്കുന്നതിന് അംഗന്‍വാടികള്‍ക്കു പോഷക തോട്ട പദ്ധതികള്‍ അനുയോജ്യമാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് പറഞ്ഞു.
സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനവും അതില്‍ നിന്നുള്ള വരുമാനവും സാധ്യമാക്കത്തക്ക രീതിയില്‍ മേല്‍ അംഗന്‍വാടികളില്‍ കമ്പോസ്റ്റിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സാമഗ്രികള്‍ വിതരണം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഹോം സയന്‍സ് വിഭാഗം സബജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ.ഷാനാ ഹര്‍ഷന്‍, പ്ലാന്റ് പ്രട്ടക്ഷന്‍ വിഭാഗം സബജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് അല്കസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *