സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന്റെ കുടുംബത്തിന് ധനസഹായം; ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും

Spread the love

കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളിയായ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സൈനിക ക്ഷേമനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജൻ സൈനിക ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും

വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പുറമെ പ്രദീപിന്റെ അസുഖബാധിതനായ അച്ഛന്റെ ചികിത്‌സയ്ക്കായി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.

ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകാനും തീരുമാനമായി. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് അതിനനുസരിച്ചുള്ള ജോലിയാകും നൽകുക. യുദ്ധത്തിലോ യുദ്ധ സമാന സാഹചര്യങ്ങളിലോ മരണമടയുന്ന സൈനികരുടെ ആശ്രിതർക്കാണ് സാധാരണയായി സർക്കാർ ജോലി നൽകാറുള്ളത്. എന്നാൽ പ്രദീപിന്റെ ഭാര്യയ്ക്ക് പ്രത്യേക പരിഗണന നൽകി ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *