മിന്നുന്നൊരു താരകം’: ഡാളസിൽ നിന്നും വീണ്ടുമൊരു ക്രിസ്മസ് സ്തുതിഗീതം – മാർട്ടിൻ വിലങ്ങോലിൽ

Spread the love

ഡാളസ്: ‘മിന്നുന്നൊരു താരകം’ എന്നപേരിൽ പുതിയ ക്രിസ്മസ് ഗാനവുമായി ഡാലസിൽ നിന്നും ഒരു കൂട്ടം ചെറുപ്പക്കാർ വീണ്ടും മലയാളി മനസ്സുകൾ കീഴടക്കുന്നു. B4- All ക്രീയേഷൻസ്, ഷാലു മ്യൂസിക് പ്രോഡക്ഷൻസ് ചേർന്ന് ഒരുക്കിയ ഈ ഗാനം ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കി ശ്രദ്ധ നേടി.

Picture2അവതരണ ശൈലിയിലും, ഈണത്തിലും, ഓർക്കസ്ട്രേഷനിലുംഏറെ പുതുമകൾ സമ്മാനിക്കുന്ന ഗാനത്തിന് സോഷ്യൽ മീഡിയയയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂത്ത് എന്ന വെസ്റ്റേൺ ബാൻഡ് കൂടിച്ചേർന്നപ്പോൾ ശ്രോതാക്കൾക്ക് നവ്യമായ ഒരു അനുഭവം സമ്മാനിക്കുന്നു. ബിജോയ് ബാബു രചന നിർവ്വഹിച്ച് ഷാലു ഫിലിപ്പ് സംഗീതം നൽകിയ ഗാനം എറിക് ജോൺസൺ പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നു.

ഡാളസിലെ ഒരു കൂട്ടം ഗായകർ ഒത്തുചേർന്നാണ്‌ ഈ സ്തുഗീതം ആലപിച്ചിരിക്കുന്നത്. സാം അലക്സ് ചിത്രീകരണം നിർവഹിച്ചിരിക്കുന്നു. മാലാഖമാർ പാടി(2019) അവതാര സങ്കീർത്തനം (2020) എന്നീ ഇവരുടെ മുൻവർഷങ്ങളിലെ ആൽബങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.

യൂട്യൂബ് ലിങ്ക്: https://www.youtube.com/watch?v=O4RV0HfrYRA

Author

Leave a Reply

Your email address will not be published. Required fields are marked *