വാഷിങ്ടന്‍ ഡി സി: നിരവധി തവണ അവസരം നല്‍കിയിട്ടും വാക്സീന് എടുക്കാതിരുന്ന 103 മറീനുകളെ ഡ്യൂട്ടിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായി മറീന്‍ കോര്‍പസ് അറിയിച്ചു. മിലിട്ടറി സര്‍വീസിലുള്ള 30,000 ത്തിലധികം പേര് വാക്സിനേഷന് വിസമ്മതിച്ചതിനാല്‍ ഘട്ടം ഘട്ടമായി ഡിസ്ചാര്‍ജ് ചെയ്യാനാണ് പദ്ധതിയെന്ന് മിലിട്ടറി അധികൃതരും അറിയിച്ചിട്ടുണ്ട്.
യുഎസ് മിലിട്ടറിയിലെ എല്ലാവരും വാക്സീന് സ്വീകരിക്കണമെന്ന് ഓഗസ്റ്റില്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിനു തൊട്ടടുത്തദിവസം വാക്സിനേഷന് സ്വീകരിക്കേണ്ട അവസാന തീയതിയും പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ചു എയര്‍ഫോഴ്സിലെ 7365 പേരും, നേവിയിലെ 5472 പേരും വാക്സീന് സ്വീകരിക്കാതിരിക്കുകയോ, വാക്സീന് സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിതരണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 1007 അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.