കാസര്‍കോട്: പഴം-പച്ചക്കറികളുടെ വില വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിപണി ഇടപെടലിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ക്രിസ്മസ്-നവവത്സര കാലത്ത് ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന പഴം-പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17 മുതല്‍ 2022 ജനുവരി ഒന്ന് വരെ വിപണി പ്രവര്‍ത്തിക്കും. വിപണിയുടെ ഉദ്ഘാടനം ഡിസംബര്‍ 17 ന് വൈകീട്ട് മൂന്നിന് അലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.
പച്ചക്കറി വിപണികളിലേക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ പരമാവധി ജില്ലയിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ വിപണി പ്രവര്‍ത്തിക്കും. തിങ്കള്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കാഞ്ഞങ്ങാട്ടും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാസറര്‍കോടും, വ്യാഴാഴ്ച മഞ്ചേശ്വരം താലൂക്കാസ്ഥാനമായ ഉപ്പളയിലും, ശനിയാഴ്ച പരപ്പയിലും വിപണി പ്രവര്‍ത്തിക്കും.