കാഴ്ചപരിമിതരുടെ വിരൽത്തുമ്പുകളിൽ വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന ലൂയി ബ്രയിലിന്റെ 214-ാമത് ജ•ദിനവും അന്താരാഷ്ട്ര ബ്രയിൽ ദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ യു.പി തലത്തിലും ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലത്തിലും ഏറ്റവും മികച്ച മലയാളം ബ്രയിൽ വായനക്കാരനെ കണ്ടെത്തുന്നതിന് നടത്തിയ മത്‌സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അശ്വനി. എൻ. കിനി യു.പി വിഭാഗത്തിലും അക്ഷയ് കൃഷ്ണ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് 10,000 രൂപ വീതം ക്യാഷ് അവാർഡുകൾ ലൂയി ബ്രയിൽ ദിനം ആഘോഷിക്കുന്ന ജനുവരി നാലിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്യും.

Leave Comment