മലയാളഭാഷാ ബില്‍ വൈകിപ്പിച്ചത് ഇടതുസര്‍ക്കാര്‍: കെ.സുധാകരന്‍ എംപി

Spread the love

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ മാറ്റുന്നതിനും എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന മലയാളം ഭാഷാ ബില്ലിന് 6 വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാന്‍ വൈകുന്നത് ഇടതുസര്‍ക്കാരിന്റെ അവഗണന കൊണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

2016 ല്‍ ബില്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് തേടിയിരുന്നു. എന്നാല്‍ നാലുവര്‍ഷം വൈകിപ്പിച്ച് 2020 നവംബറിലാണ് പിണറായി സര്‍ക്കാര്‍ ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തത വരുത്തിയത്.

2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിനാണ് ഈ ദുര്‍ഗതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി സാസ്‌കാരിക മന്ത്രി കെസി ജോസഫാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ച ഭേഗഗതികള്‍ ഉള്‍പ്പെടുത്തി സഭ ഐകകണ്ഠ്യന ബില്‍ പാസാക്കി. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ബില്ലിന്റെ ആദ്യ അധ്യയത്തില്‍ തന്നെയുള്ളത്. കേരള ഔദ്യോഗിക ഭാഷകള്‍ നിയമം (1969) അനുസരിച്ച്, ഇംഗ്ലീഷും മലയാളവുമാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷകള്‍. അതിനുപകരം, സമഗ്ര മലയാളഭാഷാ നിയമമായിരുന്നു ബില്ലിന്റെ ലക്ഷ്യം.

ഉടന്‍ പ്രാബല്യത്തില്‍ വരേണ്ടതും കേരളം ഏറെക്കാലമായി കാത്തിരിക്കുന്നതുമായ ഒരു നിയമമാണ് ഇടതുസര്‍ക്കാരിന്റെ അനവധാനതമൂലം അനിശ്ചിതത്വത്തിലായത്. മലയാള ഭാഷയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് ഇതിലൂടെ വെളിപ്പെട്ടത്.

മലയാള ഭാഷാ(വ്യാപനവും പരിപോഷണവും) ബില്‍ സംബന്ധിച്ച് കെ.സുധാകരന്‍ എംപി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയും അലംഭാവവും പുറത്തുവന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *