ഏഷ്യന്‍ – അമേരിക്കന്‍ ചരിത്രം ഇനി ന്യൂജഴ്‌സി സ്‌കൂള്‍ കരിക്കുലത്തില്‍

Spread the love

ന്യൂജഴ്‌സി: ഏഷ്യന്‍ – അമേരിക്കന്‍ & പസഫിക് ഐലന്റര്‍ കമ്യൂണിറ്റി ചരിത്രം ന്യൂജഴ്‌സി കെ-12 കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന ബില്‍ ന്യൂജഴ്‌സി അസംബ്ലി ഡിസംബര്‍ 20-നു പാസാക്കി. 74 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍, രണ്ടു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്.

ന്യൂജഴ്‌സി സ്റ്റേറ്റ് അസംബ്ലി ഡമോക്രാറ്റിക് പാര്‍ട്ടി അംഗവും, ഇന്ത്യന്‍ അമേരിക്കനുമായ രാജ് മുഖര്‍ജി, മിലാ ജെയ്‌സി, സ്റ്റെര്‍ലി സ്റ്റാന്‍ലി എന്നിവരാണ് ഈ ബില്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.

ഏഷ്യന്‍ വംശജര്‍ക്കെതിരേ വംശീയാക്രമണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ എഴുപത്തഞ്ച് ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും ന്യൂജഴ്‌സി സ്റ്റേറ്റ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂജഴ്‌സിയില്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഏഷ്യന്‍ വംശജര്‍.

വരുംതലമുറയ്ക്ക് ന്യൂജഴ്‌സി സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഏഷ്യന്‍ വംശജര്‍ വഹിച്ച പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനു ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതെന്നു രാജ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

ന്യൂജഴ്‌സി സംസംഥാനത്ത് ഏകദേശം 1,40,000 ഏഷ്യന്‍ – അമേരിക്കന്‍ & പസഫിക് ഐലന്റില്‍ നിന്നുള്ള വദ്യാര്‍ഥികളാണ് വിവിധ സ്‌കൂളുകളില്‍ പഠനം നടത്തുന്നത്. രാഷ്ട്രത്തിന്റെ ചരിത്രം പഠിക്കുന്നതിനൊപ്പം ഏഷ്യന്‍ വംശജരുടെ ചരിത്രവും പഠിക്കേണ്ടത് ആവശ്യമാണെന്നു ബില്‍ അവതരിപ്പിച്ചവര്‍

Author

Leave a Reply

Your email address will not be published. Required fields are marked *