നാട്യരംഗത്തെ സ്മരണകൾ ഉണർത്താൻ ‘ഹോപ്പ് ഫെസ്റ്റ്’

Spread the love

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘ഹോപ്പ് ഫെസ്റ്റ്’ സാംസ്കാരിക ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും ക്രിസ്തുമസ് സായാഹ്നത്തിൽ സംഗീത നാടക അക്കാദമി അങ്കണത്തിൽ അരങ്ങേറി. സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തിയ ഹോപ്പ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു.സംഗീത നാടക കലാകാരൻമാരുടെ ക്ഷേമങ്ങൾ പരിഗണിക്കാൻ ഒരു സർക്കാർ ഉണ്ടെന്നത് അടിവരയിടുന്ന പ്രവർത്തനങ്ങളുമായാണ് സംഗീത നാടക അക്കാദമി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.ചടങ്ങില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ലോക നാടകങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്താൻ ഇറ്റ്ഫോക്ക് വഹിച്ച പങ്ക് സമാനതകൾ ഇല്ലാത്തതാണെന്ന് എം എൽ എ പറഞ്ഞു.ഡിസംബര്‍ 29 മുതല്‍ 31 വരെ സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി അക്കാദമി സംഘടിപ്പിക്കുന്ന മേളയാണ് ഹോപ്പ് ഫെസ്റ്റ്.ഹോപ്പ്ഫെസ്റ്റിന് മുന്നോടിയായാണ് ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇറ്റ്‌ഫോക്ക് നാടകോത്സവത്തിന്റെകഴിഞ്ഞ 12 എഡിഷനുകളിലെ അമൂല്യ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനം നാടകപ്രേമികള്‍ക്ക് ഗൃഹാതുര സ്മരണയുണർത്തി.രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. ഡിസംബര്‍ 25 ന് ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം 2022 ജനുവരി 5 ന് സമാപിക്കും.സംഗീതവും, വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഹ്രസ്വ വര്‍ഷാന്ത മേളയായ ഹോപ്പ് ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മുഖേനയായിരിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി അറിയിച്ചു. ഓരോ ദിവസവും ഷോ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് സൗജന്യ പാസ് വിതരണം ചെയ്യും. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മാത്രമേ കാണികളെ മേളയിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരേസമയം ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയറ്ററില്‍ 200 പേരെയും ബ്ലാക്ക് ബോക്സില്‍ 100 പേരെയും കെ.ടി മുഹമ്മദ് സ്മരക തിയ്യറ്ററില്‍ 150 പേരെയുമാണ് പ്രവേശിപ്പിക്കാൻ കഴിയുക.ചടങ്ങിൽ അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ പങ്കെടുത്തു. പ്രശസ്ത തബല വാദകന്‍ റോഷന്‍ ഹാരിസും പോള്‍സണും നയിച്ച ‘തബല സിത്താര്‍ ‘ പ്രത്യേക സംഗീത പരിപാടിയും അക്കാദമിയില്‍ അരങ്ങേറി.

Author

Leave a Reply

Your email address will not be published. Required fields are marked *