വാഷിംഗ്ടണ്‍: കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ 9000 ഡോളര്‍ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി(FAMA)യാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് 19 ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ച 2020 ജനുവരി 20നുശേഷം കോവിഡ് 19 മൂലം മരിച്ചവര്‍ക്കാണ് ധനസഹായം ലഭിക്കുക
2020 മെയ് 16നുശേഷം മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ എക്‌സാമിനറുടെ ഒപ്പുവച്ച സ്റ്റേറ്റ്‌മെന്റും കോവിഡ് 19 മൂലമാണ് മരിച്ചതെന്ന് തെളിയിക്കുന്നതായിരിക്കണം. DISASTERASSISTANCE.GOV സൈറ്റില്‍ ആവശ്യമായ ഫോം അപലോഡ് ചെയ്യാവുന്നതാണ്. ഈ ആനുകൂല്യം പലരും അവകാശപ്പെടുന്നില്ലാ എന്നാണ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ 6 വരെ 226,000 പേര്‍ക്ക് 1.5 ബില്യന്‍ ഡോളറാണ് ഫ്യൂണറല്‍ കോസ്റ്റായി ഇതുവരെ നല്‍കിയിരിക്കുന്നതെന്ന് എഫ്.ഇ.എം.എ. വെളിപ്പെടുത്തി. അമേരിക്കയില്‍ കോവിഡ് 19 മരണസംഖ്യ 800,000 കവിഞ്ഞിരിക്കുന്നു.
നോര്‍ത്ത് കരോലിനായിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇതിന്റെ ആനുകൂല്യം നേടിയിരിക്കുന്നത്(40%), മേരിലാന്റ്(15%), ഒറിഗണ്‍ ഇതിനു തൊട്ടുപുറകെയെന്നും, കാലിഫോര്‍ണിയായിലും, ടെക്‌സസ്സിലും 21000 പേര്‍ക്ക് സംസ്‌ക്കാര ചടങ്ങുകളുടെ ചിലവുകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും കുറവു പേര്‍ക്ക് ലഭിച്ചിട്ടുളഅളത് വെര്‍മോണ്ട് സംസ്ഥാനത്താണ്(123).