സാന്‍ അന്റോണിയോ: മൂന്നുവയസുകാരി ലിന കിലിനെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം 150,000 ഡോളറായി ഉയര്‍ത്തി. ഒരാഴ്ച മുമ്പ് ടെക്‌സസ് പ്ലെഗ്രൗണ്ടില്‍ നിന്നാണ് ലിന അപ്രത്യക്ഷമായത്. ഡിസംബര്‍ 20 വൈകീട്ട് 5നും ആറിനും ഇടയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുമ്പില്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളുടെ സമീപത്തു നിന്നു മാതാവ് മാറിയ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കുട്ടിയെ കാണാതായത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിച്ചു. വൈകീട്ട് 7.15ന് പോലീസ് സമീപത്തുള്ള പ്രദേശങ്ങളില്‍ അന്വേഷിക്കുകയും, വീടുകള്‍ കയറിയിറങ്ങി എന്തെങ്കിലും സൂചന ലഭിക്കുമോ എന്ന അന്വേഷിക്കുകയും ചെയ്തുവെങ്കിലും പരാജയമായിരുന്നു.
സാന്‍ അന്തോണിയാ ഇസ്ലാമിക് സെന്റര്‍ ശേഖരിച്ച സംഭാവനകളുടെ കൂടെ(10000) ക്രൈം സ്‌റ്റോപ്പേഴ്‌സും ചേര്‍ന്ന് പ്രതിഫലം 150,000 ആയി ഉയര്‍ത്തുകയായിരുന്നു. നാലടി ഉയരവും 55 പൗണ്ടു തൂക്കവുമുള്ള കുട്ടി ധരിച്ചിരുന്നത്. ചുവന്ന വസ്ത്രവും, കറുത്ത ജാക്കറ്റുമാണ്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 2102077660 നമ്പറുമായി ബന്ധപ്പെടണമെന്ന് സാന്‍ അന്റോണിയോ പോലീസ് അഭ്യര്‍ത്ഥിച്ചു.