ടെക്‌സസില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 22.9 ശതമാനത്തിലേക്ക് വര്‍ധിച്ചു

Spread the love

ഓസ്‌ററിന്‍: ടെക്‌സസ്സില്‍ കോവിഡ് 19 കേസ്സുകള്‍ അതിവേഗം വ്യാപിക്കുന്നതായും, ഡിസംബര്‍ 28 ചൊവ്വാഴ്ച പോസിറ്റിവിറ്റി തോത് 22.9 ശതമാനത്തില്‍ എത്തിയതായും 68 പേര്‍ മരിച്ചതായും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Picture

രണ്ടാഴ്ച മുമ്പ് 9.19 ശതമാനത്തില്‍ നിന്നാണ് കുത്തനെ 22.9 ശതമാനത്തില്‍ എത്തിയിരിക്കുന്നത്.

കോവിഡ് ടെസ്റ്റിന് വിധേയനാകുന്ന നാലില്‍ ഒരാള്‍ക്കു വീതം കോവിഡ് സ്ഥിരീകരിക്കുന്നു.

ഡാളസ് വിവിധ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പല ആശുപത്രികളിലും മാസ്‌ക് മാന്‍ഡേറ്റ് വീണ്ടും നിര്‍ബന്ധമാക്കി. ഡബിള്‍ മാസ്‌ക്കാണ് ജീവനക്കാര്‍ ധരിക്കുന്നത്. ആരോഗ്യവകുപ്പു പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ ആവശ്യമായ സ്റ്റാഫംഗങ്ങളെ ലഭിക്കുന്നതിനും ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണ്. ഡാളസിലെ കൗണ്ടി ആശുപത്രിയായ പാര്‍ക്ക് ലാന്റില്‍ കോവിഡ് രോഗികള്‍ക്കായി നാലു പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

ടെക്‌സസ്സിലെ കോവിഡ് മരണസംഖ്യ 74330 ആയി ഉയര്‍ന്നിട്ടുണ്ട്. 4431 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ക്രിസ്തുമസ് അവധിക്കാലം കഴിഞ്ഞതോടെയാണ് കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുവാനാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *