ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരിസമാപ്തി

Spread the love

ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരി സമാപ്തിയായി. അമേരിക്കന്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് കോവിഡിനെത്തുടര്‍ന്ന് ഓൺ ലൈൻ ഫിലിം ഫെസ്‌ററിവലായാണ് ഇത്തവണ സംഘടിപ്പിച്ചത്.

Picture2

ദേശീയ പുരസ്‌കാര ജേതാവും അക്കാദമി കൗണ്‍സിലിലെ അംഗവുമായ പ്രശസ്ത ശബ്ദലേഖകന്‍ അമൃത് പ്രീതം ആയിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍ .

മേളയിലെ മികച്ച ഫീച്ചർ ഫിലിംനുള്ള അവാർഡ് അഡിങ് ഡിംഗ് സംവിധാനം ചെയ്ത ബെയ്ബ്ലേഡ് ഗേളും, ടോവിനോ തോമസ് നായകൻ ആയ മലയാളം ചിത്രം ‘കള’യും പങ്കിട്ടു.

ഹ്രസ്വചിത്ര വിഭാഗത്തിൽ ഇഗ്നസിയോ റോടോ സംവിധാനം ചെയ്ത മോർഡിസ്‌ക്വിട്ടോസ് എന്ന ചിത്രത്തിനും, When We Are Familiar Stranger, Close But Untouchable എന്ന ചിത്രത്തിന് പ്രേത്യേക ജൂറി പരാമർശവും ലഭിച്ചു .

Picture3

ക്രസോൾഡ്ക്കി മികച്ച അനിമേഷൻ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഭാഗത്തിൽ , we are all in together മികച്ച ചിത്രമായും, Return to the Lost Eden, PaSta’ay എന്നി ചിത്രങ്ങൾ പ്രേത്യേക പരാമർശവും നേടി.

സ്വാതന്ത്ര്യത്തിനുള്ള എബ്രഹാം ലിങ്കണ് അവാർഡ് സ്വന്തമാക്കിയത് Boxed എന്ന ചിത്രവും. മികച്ച തദ്ദേശിയ പൈതൃക ചിത്രമായി Mata യും മികച്ച സ്റ്റുഡന്റ് ഫിലിം ആയി Eyes ഉം. മികച്ച കൊറിയോഗ്രാഫിക്കൂ Come close to me യും പ്രേത്യേക പരാമർശം നേടി.

Picture

അലൻ ജോർജ്, റോമിയോ കാട്ടുക്കാരൻ എന്നിവർ നേതൃത്വം നൽകിയ മേളയിൽ, റെഡ് കാർപെറ്റ് ഇവന്റിനെ തുടർന്ന് ഓപ്പൺ ഫോറം, തദേശിയരായ കലാകാരൻ മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായി. 2022 പതിപ്പിന്റെ പ്രവർത്തനങ്ങൾ സംഘാടകർ ആരംഭിച്ചു കഴിഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *