ഡോക്ടർ പി. എ. ഇബ്രാഹീം ഹാജി കറകളഞ്ഞ മനുഷ്യ സ്‌നേഹി” ഇ.ടി. മുഹമ്മദ് ബഷീർ എം. പി.

Spread the love

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി നിഷ്കളങ്കനായ മാനുഷ്യ സ്നേഹിയും വേർഡ് മലയാളി കൗൺസിലിന്റെ കരുത്തുറ്റ നേതാവുമായിരുന്നു എന്ന് പൊന്നാനി എം. പി. ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും ദുബായിൽ കഴിഞ്ഞ 55 വർഷക്കാലം സ്ഥിരതാമസമാക്കി പൈസ് എഡ്യൂക്കേഷൻ സെന്റർ, മലബാർ ഗോൾഡ്, മുതലായ അനവധി വ്യാപാര ശൃംഖലയുടെ സൃഷ്ടി കർത്താവായി മാറിയ ഹാജിക്ക എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഡോക്ടർ പി. എ ഇബ്രാഹി ഹാജിയുടെ വേർപാട് പ്രവാസികൾക്കും തീരാ നഷ്ടമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ പ്രാധാന്യം കൊടുത്തതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾ വേൾഡ് മലയാളി കൗണ്സിലിനുവേണ്ടി ശക്തമായി നടത്തിക്കൊണ്ടിരുന്ന അസാധാരണ വ്യക്തിത്വങ്ങളിൽ ഒരാൾ ആയിരുന്നു എന്നും കോഴിക്കോട്ട് റീജിയണൽ കാൻസർ സെന്റർ ആശുപത്രിയിൽ രോഗികളെ സന്ദര്ശിക്കുവാനെത്തുന്നവർക്കായി പ്രത്യേക വിങ് (മുറികൾ) സ്വന്തം ചിലവിൽ വേൾഡ് മലയാളി കൗൺസിലിന് വേണ്ടി നിർമിച്ചു നൽകിയതിന് താൻ സാക്ഷിയാണെന്നും ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു. മുമ്പോട്ടുള്ള വേൾഡ് മലയാളി കൗൺസിൽ പ്രവർത്തനങ്ങൾക് ഹാജിക്കയുടെ ഓർമ്മകൾ ശക്തിപകരാട്ടെ എന്ന് എം. പി. ആശംസിക്കുകയും ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയുടെ (അമേരിക്ക) യുടെ അധ്യക്ഷതയിൽ കൂടിയ അടിയന്തിര (ഇന്റർനെറ്റ് വഴി) നടത്തിയ സൂം യോഗത്തിൽ ലോകത്തിന്റ വിവിധ റീജിയനിൽ നിന്നുമുള്ള റീജിയണൽ ഭാരവാഹികളും പ്രൊവിൻസ് ഭാരവാഹികളും പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ നേതാവിന്റെ വിയോഗത്തിൽ നിറകണ്ണുകളോടെയാണ് പലരും യോഗത്തിൽ പങ്കെടുത്തത്. പ്രത്യകിച്ചു തുടക്കത്തിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള ദുഃഖ ഭാരത്താൽ തന്റെ പ്രസംഗത്തിനിടയിൽ വികാരഭരിതനായി. ഹാജിക്ക എന്ന് ഹൃദയത്തിന്റെ ഭാഷയിൽ താൻ വിളിക്കുന്ന ഡോക്ടർ പി. എ. ഇബ്രാഹീം കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു എന്നും ഒറ്റവാക്കിൽ ഒരു “നല്ല ആത്മാവ്” എന്ന് തന്നെ വിശേഷിപ്പിക്കാം കഴിയുമെന്ന് ശ്രീ ഗോപാല പിള്ള തുടർന്നു. വേൾഡ് മലയാളി കൗൺസിലിന് മാത്രമല്ല മലയാളി സമൂഹത്തിനും ഒരു പിതാവിനെ പോലെ കരുതാവുന്ന നേതാവിനെ ആണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

ഗ്ലോബൽ വൈസ് ചെയർ ഡോക്ടർ വിജയലക്ഷ്മി (കേരളം) അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ശ്രീ ജോൺ മത്തായി (ദുബായ്), ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെൻറ് പി. സി. മാത്യു (ഡാളസ്), ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി (ജർമനി) എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

ഡോക്ടർ വിജയ ലക്ഷ്മി തയ്യാറാക്കി വായിച്ച ഹൃദയ സ്പർശിയായ അനുശോചന പ്രമേയം സംയുക്തമായി പാസ്സാക്കിയതായി ഗോപാല പിള്ള പ്രഖ്യാപിച്ചു.

“അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായിവരേണം” എന്ന നാരായണദർശനത്തിന്റെ കർമ്മ സാക്ഷാത്കാരമായിരുന്നു ഡോക്ടർ പി. എ. ഇബ്രാഹിം ഹാജി എന്ന മാനവ വാദി. മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ജീവകാരുണ്യത്തിന്റെയും ലോകം മുഴുവൻ പടർന്നു പന്തലിച്ച ഒരു വടവൃക്ഷമായിരുന്നു അദ്ദേഹം. ആ മഹാവൃക്ഷത്തിന്റെ തണൽതേടി എത്തിയവരും ആ ശീതള്ഛാച്ഛായയിൽ ജീവിതം കരുപ്പിടിപ്പിച്ചവരും ആയിരക്കണക്കിനാണ് . അദ്ദേഹം സൃഷ്ടിച്ച കർമ്മശേഷിയുടെ നിത്യസ്മാരകങ്ങൾ തന്നെ യാണ് ത്യാഗോജ്വലമായ ആ ജീവിതത്തെ തുറന്നുകാട്ടുന്നത്. നിഷ്കാമകർമ്മത്തിന്റെ ആൾരൂപമായ അദ്ദേഹം സൃഷ്ടിച്ച മാർഗ്ഗങ്ങൾ, പ്രകടിപ്പിച്ച ദർശനങ്ങൾ, സൃഷ്ടിച്ച പദ്ധതികൾ, കർമ്മ മണ്ഡലങ്ങൾ ഇവയെല്ലാം വരും തലമുറയ്ക്കുള്ള ആശയും ആവേശവും പ്രതീക്ഷയുമാണ്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ അമരത്തിരി ക്കുമ്പോഴും മനുഷ്യത്വത്തിൽ അധി ഷ്ഠിതവും ദീപ്തവുമായ ഒരു മനസ്സ് അദ്ദേഹത്തെ എപ്പോ ഴും മുന്നോട്ടു നയിച്ചിരുന്നു. വേൾഡ് മലയാളി കൗൺസി ലിനെ സം ബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ഗുരുവിന്റെയും പിതാവിന്റെയും സഹോദരന്റെയും സ്ഥാനത്തു നിലകൊ ള്ളുകയും മുന്നോ ട്ടുള്ള പ്രവർത്തനങ്ങൾക്ക് ചൈതന്യവത്തായ ഒരുപ്രഭാപൂരമായി നിറഞ്ഞു നിൽക്കുകയും ചെയ്തിട്ടുണ്ട്. ആ കർമ്മശേഷിയുടെ ഓർമ്മകൾ ഉദാത്തമായ വികാരങ്ങളാണ് ഉണർത്തുന്നത്. ചരിത്രത്തിന്റെഭാഗമാകാനും ചരിത്രം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആ നന്മമരത്തിന്റെ തണലിൽ നിന്നു കൊണ്ട് പ്രാർത്ഥനാ നിർഭരമായ മനസ്സോടെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയനുകൾ, പ്രൊവിൻസുകൾ സംയുക്തമായി കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ അർപിക്കുന്നു. ”

ഫോമയുടെ പ്രസിഡന്റ് അനിയൻ ജോർജ്, ഫൊക്കാന പ്രസിഡന്റ് ജോജി വര്ഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ ഡോക്ടർ പി. എ ഇബ്രാഹിം ഹാജിയുടെ അഭൂതമായ വ്യക്തി പ്രഭാവത്തെ പറ്റിയും വേൾഡ് മലയാളി കൗൺസിലിനെ താൻ നയിച്ചുകൊണ്ടിരുന്ന നേതൃത്വ പാടവത്തെയും അനുസ്മരിച്ചു. ഫോമയുടെ ബിസിനസ് മീറ്റിൽ ഹാജിക്ക പങ്കെടുത്തു താൻ കടന്നുവന്ന വഴികളെ പറ്റി വിവിവരിച്ചതും അദ്ദേഹത്തിന്റെ എളിമത്വത്തെപ്പറ്റിയും അനിയൻ എടുത്തു പറയുകയുണ്ടായി. വേൾഡ് മലയാളി കൗൺസിൽ ഫൊക്കാനയോടും ഫോമയോടും സഹരിച്ചുകൊണ്ടു സമൂഹത്തിനുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ മൂന്നു നേതാക്കളും അനുസ്മരിക്കുകയും ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും പ്രതേകിച്ചു വേൾഡ് മലയാളി കൗൺസിൽ സുഹൃത്തുക്കൾക്കും സമാധാനം ലഭിക്കട്ടെ എന്നും ആശംസിച്ചു.

യുറോപ്പ്‌ റീജിയൻ റീജിയൻ ചെയർമാൻ ജോളി തടത്തിൽ, റീജിയൻ പ്രസിഡന്റ് ജോളി പടയാറ്റിൽ, ജോസ് കുമ്പിളുവേലിൽ (ജർമൻ പ്രൊവിൻസ് പ്രസിഡന്റ്, പോൾ വര്ഗീസ് ,യുകെ പ്രൊവിൻസ്, അയർലൻഡ് പ്രൊവിൻസ് രാജു കുന്നാക്കാട്ട്, മുതലായവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.
പ്രലോഭനങ്ങൾ വകവെക്കാതെ ഡബ്ല്യൂ. എം. സി.യെ സ്വന്തം ബിസിനെസ്സിനെക്കാൾ മാറോടു ചേർത്ത മഹൽ വ്യക്തി ആയിരുന്നു ഹാജിക്ക എന്ന് ശ്രീ ജോളി തടത്തിൽ ഗദ്ഗദത്തോടെ പറഞ്ഞു. തളരാത്ത ആത്മ വിശ്വസം ഡബ്ല്യൂ. എം. സിക്ക് പകർന്നു തന്ന പരോപകാരിയായ അപൂർവ നേതാക്കളിൽ ഒരാളായിരുന്നു അന്ന് ജോളി തടത്തിൽ അനുസ്മരിച്ചു.

മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ അബ്ദുൾകലാം, ജനറൽ സെക്രട്ടറി ദീപു ജോൺ, ഇ. എ. ഹക്കിം, സാം ഡേവിഡ് (ഒമാൻ പ്രൊവിൻസ് പ്രസിഡന്റ്), ഷൈൻ ചന്ദ്ര ശേഖരൻ (ദുബായ്), രജി തോമസ് (ഷാർജ), ശശികുമാർ നായർ (ദുബായ്), ചെറിയാൻ കീക്കാട് തോമസ് വര്ഗീസ് കീ തയ്യിൽ, ബേബി തങ്കച്ചൻ, എബ്രഹാം സം‌േൽ (ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ്), സൂസൻ ഈപ്പൻ മുതലായവർ അനുശോചന യോഗത്തിൽ പങ്കെടുത്തു ഹാജിക്കയുമായുള്ള സ്നേഹ ബന്ധങ്ങൾ അയവിറക്കി. കൂടതെ മിഡിൽ ഈസ്റ്റ് റീജിയനുവേണ്ടി കണ്ണു ബക്കർ അനുശോചന പ്രമേയവും അവതരിപ്പിക്കുകയുണ്ടായി. റീജിയൻ പ്രസിഡന്റ് രാധാകൃഷ്ണൻ തിരുവത് പ്രത്യേക അനുശോചന സന്ദേശം അയച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) ദുബായിൽ നിന്നുമുള്ള ശ്രീ ജോൺ മത്തായി തന്റെ ആത്മാർത്ഥ സുഹൃത്തിനെ ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നും ഒരു കറകളഞ്ഞ വിശ്വാസിയും ബിസിനസുകാരനും, പിതാവും മാർഗ ദർശിയും ആയിരുന്നു ഹാജിക്ക എന്നും അനുസ്മരിച്ചു. അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ തനിക്ക് മറക്കാൻ കഴിയാത്തവയാണെന്നു ജോൺ മത്തായി പറഞ്ഞു. സ്ട്രോക്ക് വന്നത് മുതലുള്ള കാര്യങ്ങളെപ്പറ്റി താൻ അറിഞ്ഞുകൊണ്ടിരുന്നുവെന്നും ദിവസേന ഫോണിലും മറ്റുമായി ഹാജിക്കയുയുടെ കുടുംബവുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്നും വേൾഡ് മലയാളി കൗൺസിൽ മറ്റു ഭാരവാഹികളും അംഗങ്ങളും ഒന്നുകൊണ്ടും അധൈര്യപ്പെടേണ്ടതില്ലെന്നും മുമ്പോട്ടു തന്നെ പ്രവർത്തന പരിപാടികളുമായി പോകുമെന്നും അദ്ദേഹം പറഞ്ഞു.അപ്രതീക്ഷിതമായ ഹാജിക്കയുടെ വിടവാങ്ങൽ കുറെ ദിവസങ്ങളോളം തന്നെ ഒരു വലിയ ശൂന്യതയിൽ ആക്കിയെന്നും ജോൺ മതിഃ പറഞ്ഞു.

സാമൂഹ്യ നന്മക്കുവേണ്ടി പ്രവർത്തിക്കുവാൻ നാം യാത്ര ചെയുന്ന ഒരു കപ്പലാണ് വേൾഡ് മലയാളി കൗൺസിൽ എന്നും ഹാജിക്ക ഇപ്പോൾ ഒരു തീരമടുത്തപ്പോൾ ഇറങ്ങി എന്നുമാത്രം. നാം ഓരോരുത്തരും അവരവരുടെ സമയമാകുമ്പോൾ ഓരോ തീരത്തു കപ്പൽ നങ്കൂരമിടുമ്പോൾ ഇറങ്ങേണ്ടവർ ആണെന്നും ശ്രീ പി. സി. മാത്യു പറഞ്ഞു.സൂര്യനിൽ നിന്നും പ്രകാശം ഉൾക്കൊണ്ട് ചന്ദ്രൻ പ്രകാശം പരത്തുന്നതുപോലെ, നക്ഷത്രങ്ങൾ ഒപ്പം ഉയർന്നു വരുന്നതുപോലെ യുവ നേതാക്കൾ മുമ്പോട്ടു വന്നു ഡബ്ല്യൂ. എം. സി. ക്കു വേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ദുഖിതരായിരിക്കുന്ന ഏവർകും ദൈവം ആശ്വാസം പകരുവാൻ പ്രാര്ഥിക്കുന്നതായും പി. സി. പറഞ്ഞു.

ഡോക്ടർ പി. എ ഇബ്രാഹിമിനെ പോലെ ഒരു നേതാവ് വേൾഡ് മലയാളി കൗൺസിലിന് നഷ്ടമായത് ഒരിക്കലും നികത്താനാവുന്ന വിടവ് അല്ല എന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി (ജർമനി) പറഞ്ഞു. വ്യാപാരത്തിൽ മാത്രമല്ല, മലയാളി സമൂഹത്തിന്റെയും യു. എ. ഇ യുടെയും വികസനത്തിന് ഹാജിക്ക നൽകിയ സംഭാവനകൾ സ്തുത്യർഹമാണുന്നും ശ്രീ ഗ്രിഗറി കൂട്ടിച്ചേർത്തു. ദുഖിതരായിരിക്കുന്ന ഏവർകും അനുശോചനം തന്റെയും കുടുംബത്തിന്റെയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന് വേണ്ടിയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി തന്റെ ആരാധ്യനായ നേതാവായിരുന്നു ഹാജിക്ക എന്നും മലയാളി സമൂഹത്തിൽ പ്രതേകിച്ചു പ്രവാസി സമൂഹത്തിൽ ഹാജിക്ക സൃഷ്ഠിച്ച സ്വാധീനം വേൾഡ് മലയാളി കൗൺസിലിന് എന്നും അഭിമാനിക്കാവുന്നതാണെന്നും പറഞ്ഞു. ഹാജിക്ക ചെയ്തിരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിവരിച്ചാൽ മണിക്കൂറുകൾ വേണ്ടി വരുമെന്നും ഹാജിക്കയുമായി വേൾഡ് മലയാളി കൗൺസിലിൽ താൻ നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

ഗ്ലോബൽ വിമൻസ് ഫോറം ചെയർ മേഴ്‌സി തടത്തിൽ വിമൻസ് ഫോറത്തിനുവേണ്ടി അനുശോചന പ്രസംഗം നടത്തി. ഹാജിക്ക വേൾഡ് മലയാളി വിമൻസ് ഫോറത്തിന് വേണ്ടി എല്ലാ പിന്തുണയും നൽകി യിരുന്നു എന്നും ഒരു ഞെട്ടലോടെയാണ് ഈ വാർത്ത ഞങ്ങൾ ശ്രവിച്ചതെന്നും പറഞ്ഞു.

ഹാജിക്കയുടെ നിര്യാണം മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡന്റുമാരിയായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ഷാനു രാജൻ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, സെസിൽ ചെറിയാൻ, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, താരാ സാജൻ, ബെഡ്‌സിലി, ജെയ്സി ജോർജ്, അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത് മുതലായ റീജിയൻ ഭാരവാഹികൾ തങ്ങളുടെ പ്രസംഗത്തിൽ പ്രതികരിച്ചു. അമേരിക്കയിൽ ജൂബിലിയുടെ ഇരുപത്തി അഞ്ചു പ്രൊവിൻസുകൾ ഉണ്ടാകണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും ഫിലിപ്പ് തോമസ് പറഞ്ഞു. അമേരിക്കയിൽ ഓൾ വിമൻസ് പ്രൊവിൻസ് രൂപീകരിച്ചപ്പോൾ ഗോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തങ്ങളെ ശക്തമായി പിന്തുണച്ച നേതാവായിരുന്നു ഹാജിക്ക എന്ന് സുധിർ നമ്പ്യാർ പറഞ്ഞു. അമേരിക്ക റീജിയൻ ഗ്ലോബലിന് ഇപ്പോഴും ഇപ്പോഴും ഒരു പ്രചോദനമാണെന്നും നഷ്ടപ്പെട്ടത് ഒരു പിതാവിനെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി ആയിരുന്നു എന്നും സുധിർ കൂട്ടിച്ചേർത്തു. റീജിയൻ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി “ഹാജിക്ക ഗൾഫ് മേഖലയിൽ മാത്രമല്ല ഇന്ത്യയിലും ഒരു വ്യാപാര ശൃംഖല സൃഷ്ഠിച്ചതോടൊപ്പം വേൾഡ് മലയാളി കൗൺസിലിന് എന്നും നേടും തൂണായി നിന്നിരുന്ന മുതിർന്ന നേതാവും കൂടി ആയിരുന്നു എന്നും നികത്താനാവാത്ത വിടവാണ് അദ്ദഹത്തിന്റെ വിയോയാഗമെന്നും പറഞ്ഞു. റീജിയൻ വൈസ് പ്രെസിഡന്റുമാരായ എൽദോ പീറ്ററും ജോൺസൻ തലച്ചെല്ലൂരും അമേരിക്ക റീജിയനുവേണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഇന്ത്യ റീജിയണിലെ പ്രൊവിൻസുകളെ കോർഡിനേറ്റ് ചെയ്തു കൊണ്ട് ഡോക്ടർ വിജയലക്ഷ്മി കേരളത്തിലെ പ്രൊവിൻസ് നേതാക്കളെ അനുശോചന പ്രസംഗത്തിനായി ക്ഷണിക്കുകയും ഡോക്ടർ അജിൽ അബ്ദുള്ള (കേരളം), സുബൈർ സി. കെ. (കേരളം), സേതു മാധവൻ (കർണാടക പ്രൊവിൻസ് പ്രസിഡന്റ് , അനിയൻ കുറിച്ചിറയിൽ (കേരളാ), ഡോക്ടർ മിലൻ തോമസ് (ജയ്‌പൂർ പ്രൊവിൻസ് ചെയർമാൻ ), അഡ്വക്കേറ്റ് ജോസ് എബ്രഹാം (ഡൽഹി പ്രൊവിൻസ് പ്രസിഡന്റ്), ടോണി അഗസ്റ്റിൻ മുതലായവർ ഹാജിക്കയുടെ വിയോഗത്തിൽ തങ്ങളുടെ പ്രോവിന്സിനെ പ്രതിനിധാനം ചെയ്തു കൊണ്ട് അനുശോചനം അറിയിച്ചു.

അമേരിക്കയിൽ നിന്നും റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പളി മുതലായ നേതാക്കൾ വിവിധ പ്രൊവിൻസ് നേതാക്കളെ അനുശോചന യോഗത്തിലേക്ക് ക്ഷണിക്കുകയും അനുശോചന സന്ദേശങ്ങൾ അയക്കുകയും ചെയ്തു. റീജിയൻ വൈസ് ചെയറുമാരായ ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള എന്നിവർ ഹാജിക്കയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സോണി കണ്ണോട്ട് തറ (ഫ്ലോറിഡ), ജാക്സൺ ജോയ് (ബ്രിട്ടീഷ് കൊളമ്പിയ (കാനഡ), റോയ്മു മാത്യു, ജോമോൻ ഇടയാടി, (ഹൂസ്റ്റൺ), ജോസ്ടി ആറ്റുപുറം (ഫിലാഡൽഫിയ), ടോറോണ്ടോയിൽ നിന്നും ടിജോ (തോമസ്ത ജോൺ), ബിജു കൂടത്തിൽ, സോമോൻ സക്കറിയ, മാത്യു വന്ദൻ, ജോസ് കുരിയൻ, രാജശ്രീ നായർ, ജിബ്‌സൺ മാത്യു, താരാ സാജൻ (ന്യൂ യോർക്ക്), പോൾ വര്ഗീസ്, ബിജു തുമ്പിൽ, ജിബി വര്ഗീസ്, ഡാലസിൽ നിന്നും, അലക്സ് അലക്സാണ്ടർ, സാബു പ്ലാത്തോട്ടത്തിൽ, വര്ഗീസ് കയ്യാലക്കകം, ജോർജ് വര്ഗീസ്, ജെയ്സി ജോർജ്, സുകു വര്ഗീസ്, ആൻസി തലച്ചെല്ലൂർ, പ്രിയ ചെറിയാൻ, ചിക്കാഗോയിൽ നിന്നും ബെഞ്ചമിൻ തോമസ്, മാത്തുക്കുട്ടി ആലുംപറമ്പിൽ, സാബി കോലത്തു, ന്യൂ ജേഴ്സിയിൽ നിന്നും ഡോക്ടർ എലിസബത്ത് മാമൻ പ്രസാദ്, മാലിനി നായർ, അനീഷ് ജെയിംസ്, ഡോക്ടർ രുഗ്മിണി പത്മകുമാർ, സ്റ്റാൻലി തോമസ്, ജിനു തര്യൻ,ഷിബു മോൻ മാത്യു, രഖുനാഥ് അയ്യർ, ജൂലി ബിനോയ്, തുമ്പി ആൻസൂദ്‌, മരിയ തൊട്ടുകടവിൽ, ഡോക്ടർ ജേക്കബ് തോമസ്, സ്മിത സോണി, സുനിത ഫ്ളവർഹിൽ, ലിൻഡ സുനി ഫിലിപ്സ്, ബീന ജോർജ്, രാജു (മാത്യു തോമസ്), മാത്യു മുണ്ടക്കൽ മുതലായ അനേക ഡബ്ല്യൂ. എം. സി. നേതാക്കൾ അനുശോചന സന്ദേശങ്ങൾ അറിയിച്ചു. ലോകം എമ്പാടുമുമുള്ള പ്രൊവിൻസുകൾ യോഗങ്ങൾ സംഘടിപ്പിച്ചു അനോശോചന പ്രമേയങ്ങൾ പാസ്സാക്കി കൊണ്ടിരിക്കുന്നതായി ഗ്ലോബൽ ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി അറിയിച്ചു.

ഡബ്ല്യൂ. എം. സി. ഗോബൽ അസ്സോസിയേറ്റ് സെക്രട്ടറി റോണ തോമസ് (ഒമാൻ) നന്ദി പ്രകാശിപ്പിച്ചു. ഹാജിക്കയുടെ ഓർമ്മകൾ വേൾഡ് മലയാളി കൗൺസിലിന് തലമുറ തലമുറയോളം മറക്കാനാവാത്ത വിധം ഉയരത്തിലാണെന്നുമാത്രമല്ല ഒരു വലിയ ഞെട്ടലോടെയാണ് ഈ ദുഃഖ വാർത്ത തൻ അറിഞ്ഞെതെന്നും ഇപ്പോഴത്തെ ഡബ്ല്യൂ. എം. സി. കെട്ടുറപ്പുള്ളതെന്നനും പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകുവാനുള്ള എല്ലാ റിസോഴ്സുകളും ഇപ്പോൾ നമുക്കുണ്ടെന്നു പ്രസ്താവിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *