ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു

തിരു:ആദിവാസി ഫണ്ടുകൾ തട്ടിയെടുക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി കോൺഗ്രസ്‌ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

ഫണ്ടുകൾ പൂർണ്ണമായും ആദിവാസി ക്ഷേമത്തിന് എത്താതെ ബിനാമികളുടെ കൈകളിലാണ് എത്തുന്നത്. ഈ തട്ടിപ്പ് പൂർണമായും തടയാൻ കഴിയുന്നില്ല. ആദിവാസികൾ പുരോഗതിയിൽ എത്തിയാൽ മാത്രമേ സമൂഹത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്നും ചെന്നിത്തല പറഞ്ഞു.ദളിത്- ആദിവാസി മേഖലകളുടെ ഉന്നമനത്തിനായി കെപിസിസി പ്രസിഡന്റായിരിക്കെ ആവിഷ്കരിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി അമ്പൂരിക്കടുത്ത് പുരവിമല ആദിവാസി കോളനിയിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2007ൽ കെപിസിസി പ്രസിഡണ്ട് ആയിരിക്കെ തുടങ്ങിയ പദ്ധതി ആഭ്യന്തരമന്ത്രിയും പിന്നീട് പ്രതിപക്ഷനേതാവും ഇപ്പോഴും പുതുവർഷദിനത്തിലെ ഗാന്ധിഗ്രാം പരിപാടി തുടരുകയാണ്. യുഡിഎഫ് ഭരണകാലത്ത് ഇദ്ദേഹം സന്ദർശിച്ച കേരളത്തിലെ പതിനാല് ജില്ലകളിലെയും ഓരോ കോളനികൾ മാതൃക കോളനികളായി തെരെഞ്ഞെടുത്തു. പിന്നീട് സർക്കാർ ഓരോ കോളനിക്കും ഓരോ കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്.

പുരവിമല കോളനിയിലെ അടിസ്ഥാന സൗകര്യം. സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നു ചെന്നിത്തല പറഞ്ഞു.

അമ്പൂരി മുൻപഞ്ചായത്ത് പ്രസിഡന്റ് പി എ എബ്രഹാം അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് പാലോട് രവി, ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി കെ കൃഷ്ണൻ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ കെ ഷാജു എക്സ് എം എൽ എ, ..എ ടി ജോർജ് എക്സ് എംഎൽഎ, കെപിസിസി ഭാരവാഹികളായ മൺവിള രാധാകൃഷ്ണൻ,കരകുളം കൃഷ്ണപിള്ള ജ്യോതികുമാർ ചാമക്കാല, എസ് കെ അശോക് കുമാർ, ആർ വത്സലൻ, അഡ്വ. സി ആർ പ്രാണകുമാർ, എ കെ ശശി തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.

 

Leave Comment