പുരവിമല കോളനിയ്ക്ക് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

അമ്പൂരി പുരവിമല ആദിവാസി കോളനിയിൽ എത്തിയ രമേശ് ചെന്നിത്തലയെ കോളനി നിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിക്കുന്നു.

തിരുവനന്തപുരം: വർഷങ്ങളായി അവഗണന നേരിടുന്ന അമ്പൂരിയിലെ പുരവി മലയിലെ ആദിവാസികൾക്ക് ആശ്വാസമേകുന്ന നിരവധി പ്രഖ്യാപനങ്ങളും സഹായങ്ങളുമാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയത്. സഹായങ്ങൾ പലതും തന്റെ ഗാന്ധി ഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകിയത്. കോളനിയിൽ സ്വന്തമായി വീട്ടില്ലാത്ത രാധാമണിയ്ക്ക് 6 ലക്ഷം രൂപ ചിലവിൽ മൂന്ന് മാസത്തിനുള്ളിൽ വീട് വച്ച് നൽകും, നിർദ്ധനരായ മൂന്ന് വനിതകളുടെ വിവാഹത്തിന് ആവശ്യമായ ധനസഹായം നൽകും, കോളനിയിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ യൂണിഫോം നൽകും, കോളനിൽ ബീകോം പഠനം പൂർത്തിയാക്കിയ വിഷ്ണു പ്രിയയ്ക്ക് എംകോം പഠനത്തിന് ആവശ്യമായ സഹായം നൽകും അതോടപ്പം വിദ്യാത്ഥികൾക്ക് സഞ്ചരിക്കാൻ വാൻ വാങ്ങി നൽകും, ഇവ കൂടാതെ 10 കുട്ടികൾക്ക് ടാബും, ഡിഗ്രി പൂർത്തിയായ രണ്ട് കുട്ടികൾക്ക് ലാപ്പ് ടോപ്പും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. ഇതോടപ്പം വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ആദിവാസികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളായ അമ്പൂരിയിൽ നിന്നും പുരവിമല വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക, ഹെൽത്ത് സബ് സെന്റർ സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങൾ നിയമസഭയുടെ എസ്.എസി / എസ്.ടി സബ്ജക്റ്റ് കമ്മിറ്റി അംഗം കൂടിയായ താൻ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. ആദിവാസികളുടെ പട്ടയവിഷയും വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സുഗമമാക്കാൻ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.

കാണിമാരായ എം പാച്ചപ്പൻകാണി, കൊച്ചപ്പി കാണി, നാരായണൻ കാണി, കൃഷ്ണൻ കുട്ടി കാണി, സുകുമാരൻ കാണി, വേലായുധൻ കാണി, ചാക്കാപ്പാറ സുകുമാരൻകാണി, രാജേന്ദ്രൻ കാണി, പാച്ചൻ കാണി എന്നിവരേയും കോളനയിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്ന ഉഷ ടീച്ചറേയും ആദരിച്ചു. രാവിലെ പത്തു മണിയോടെ ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അമ്പൂരി പുരവിമലയിൽ എത്തിയ ചെന്നിത്തലയെയും മകൻ ഡോ: രോഹിതിനേയും മറ്റ് നേതാക്കളേയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരതിയൊഴിഞ്ഞും നിറപുഞ്ചിരിയോടെയായിരുന്നു സ്വീകരിച്ചത്. ആദര സൂചകമായി ആദി വാസികൾ കുരുത്തോല തൊപ്പി അണിയിച്ചു. തുടർന്ന് സമ്മേളന നഗരിയിൽ എത്തിയാണ് ആദിവാസികളുമായി സംവദിച്ചത്. മൂന്ന് മണിക്കൂറോളം പുരവിമല കോളനിയിൽ വിനിയോഗിച്ച ചെന്നിത്തല ആദിവാസി മൂപ്പൻമാർക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്

 

Leave Comment