അനുഗ്രഹ സദനിലെ അന്തേവാസികള്‍ക്ക് ഒരു അനുഗ്രഹമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്‍സ്

Spread the love

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്‍സിന്റെ കേരളത്തിലെ പതിനാലു ജില്ലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടിയിലുള്ള അനുഗ്രഹ സദനിലെ അന്തേവാസികള്‍ക്ക് ക്രിസ്മസ് സമ്മാനമായി ഫ്ളോറിഡ പ്രൊവിന്‍സിന്റെ കാരുണ്യസ്പര്‍ശം ചാലക്കുടി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനിലാലും, ജയ്‌സണ്‍ തെക്കന്‍ ( ഡബ്ല്യു.എം.സി അമേരിക്ക റീജിയണ്‍ വിമന്‍സ് ഫോറം സെക്രട്ടറി ആലീസ് മാഞ്ചേരിയുടെ മരുമകന്‍) ചേര്‍ന്ന് മദര്‍ സിസ്റ്റര്‍ ആലിസ് പഴയവീട്ടിന് ഒരു മാസത്തെ ചെലവുകള്‍ക്കായുള്ള ചെക്ക് കൈമാറി .

ചാലക്കുടി കൂടപ്പുഴ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പ്രത്യേകമായി സെറിബ്രല്‍ പാള്‍സി ഉള്ള കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയതാണ്. ഇതൊരു എന്#.ജി.ഒ സ്ഥാപനമാണ്. 2005 -ല്‍ ഫാദര്‍ ചാള്‍സും മൂന്നു നിര്‍മ്മല ദാസി സിസ്റ്റേഴ്‌സും കൂടി തുടങ്ങിവെച്ചതാണ് ഈ സ്ഥാപനം. ഇരുപത്തി ഏഴ് സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളും, സിസ്റ്റേഴ്‌സും, വളണ്ടിയേഴ്‌സും അടക്കം ഏകദേശം അമ്പതോളം പേര്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് വിദേശത്തുനിന്നുള്ള സഹായമോ ഗവണ്‍മെന്റ് ഗ്രാന്‍ഡൊ ഒന്നുംതന്നെ ലഭിക്കുന്നില്ല. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് ഇവരുടെ ദൈനംദിന കാര്യങ്ങള്‍ നടന്നു പോകുന്നത്.

Picture2

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഊന്നിനിന്നുകൊടുള്ള സാമൂഹ്യാസേവനങ്ങള്‍ക്കാണ് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്‍സ് കേരളത്തില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. ണങഇ അമേരിക്ക റീജിയന്റെയും, ഗ്ലോബല്‍ കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളോട് ചേര്‍ന്ന് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ ഡബ്ല്യു.എം.സി ഫ്ളോറിഡ പ്രൊവിന്‍സ് സാധിച്ചിട്ടുണ്ട്. അടുത്തമാസത്തെ സാമ്പത്തികസഹായം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു അനാഥാലയത്തിനാണ് നല്‍കുന്നത് എന്ന് ഡബ്ല്യു.എം.സി ഫ്ളോറിഡ പ്രൊവിന്‍സ് പ്രസിഡന്റ് സോണി കണ്ണോട്ടുതറ അറിയിച്ചു.

മുന്നോട്ടും ഫ്‌ളോറിഡ പ്രൊവിന്‍സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സന്മനസുകളുടെ സഹായം പ്രതിഷിക്കുന്നതായി പ്രൊവിന്‍സ് ചെയര്‍മാന്‍ മാത്യു തോമസ്, വൈസ് ചെയര്‍ ആലീസ് മഞ്ചേരി, നിബു സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ഡോ. അനൂപ് പുളിക്കല്‍, സന്തോഷ് വട്ടക്കുന്നേല്‍, സെക്രട്ടറി ബാബു ദേവസ്യ, ട്രഷറര്‍ സ്‌കറിയ കല്ലറക്കല്‍, ജോയിന്റ് സെക്രട്ടറി അലക്‌സ് യോഹന്നാന്‍, ജോയിന്റ് ട്രഷറര്‍ റെജിമോന്‍ ആന്റണി, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ബാബു ചിയേഴത്തു, സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ സുരേഷ് നായര്‍, വിമെന്‍സ് ഫോറം പ്രസിഡന്റ് സുനിത ഫ്‌ലവര്‍ഹില്‍, വൈസ് പ്രസിഡന്റ് സജ്ന നിഷാദ്, സെക്രട്ടറി സ്മിതാ സോണി, ജോയിന്റ് സെക്രട്ടറി രേണു പാലിയത്തു, ട്രഷറര്‍ റോഷ്നി ക്രിസ്നോയല്‍, ജോയിന്റ് ട്രഷറര്‍ ജെയ്‌സി ബൈജു, കമ്മിറ്റി മെമ്പര്‍ അഞ്ജലി പീറ്റര്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ ജൂലിയ ജോസഫ് എന്നിവര്‍ അറിയിച്ചു.

ആലീസ് മഞ്ചേരി (ഡബ്ല്യുഎംസി അമേരിക്ക റീജിയണ്‍ വിമന്‍സ് ഫോറം സെക്രട്ടറി)

Author

Leave a Reply

Your email address will not be published. Required fields are marked *