കേരള ലിറ്റററി സൊസൈറ്റി, ഡാലസ് മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിക്കുന്നു

Spread the love

ഡാളസ് : അമേരിക്കയിൽ മലയാള ഭാഷ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ തിരയുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോൽസാഹിപ്പിക്കുവാൻ സഹായിക്കുകയും ചെയ്യുവനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്

കവിത അവാർഡ് 2022 മുതൽ എല്ലാ വർഷവും സംഘടിപ്പിക്കുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ഡാളസ് കേന്ദീകരിച്ചു പ്രവർത്തിക്കുന്ന

കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ മനയിൽ ജേക്കബിന്റെ സ്മരണാർത്ഥമാണ് ഈ അവാർഡ്‌ നൽകപ്പെടുന്നത്‌. വിജയിയ്ക്കു ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും മാർച്ച്‌- ഏപ്രിൽ മസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.

രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകലുണ്ട് . മലയാള പദ്യ- ഗദ്യകവിതകൾ ആണു പരിഗണിക്കപ്പെടുന്നത്‌. സജീവസാഹിത്യപ്രതിഭകളായ അംഗങ്ങളടങ്ങുന്നതാണു ജഡ്‌ജിങ് കമ്മിറ്റി. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല. അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക്‌ പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.

അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡീഎഫ്‌ ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്‌. ഒരാളിൽ നിന്നു ഒരു കവിത മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. 10 ഡോളർ റെജിസ്ട്രേഷൻ ഫീ കൂടി അയക്കേണ്ടതാണ്. സമർപ്പിക്കേണ്ടുന്ന അവസാന തീയതി ഫെബ്രുവരി 10, 2022

കൃതികൾ അയക്കേണ്ട വിലാസം:

ഇമെയിൽ:[email protected]

KLS 5222 HOPEWELL DR. Garland, TX-75043 OR

Send to Zelle

203-400-9266 (Cell) For more information : Siju v George (KLS Pres

Author

Leave a Reply

Your email address will not be published. Required fields are marked *