ഫൊക്കാന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 നു നടക്കും – സുമോദ് തോമസ് നെല്ലിക്കാല

Spread the love

ഫ്ലോറിഡ: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒൻപതു ഞായരാശ്ച വൈകിട്ട് 8 മണിക്ക് (ന്യൂ യോർക്ക് സമയം) പ്രെസിഡെന്റ്റ് രാജൻ പടവത്തിലി൯റെ അധ്യക്ഷതയിൽ നടക്കും.

വടക്കേ അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മൂല്യതയാർന്ന നിരവധി കലാപരിപാടികളും അരങ്ങേറും.

സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് മീറ്റിംഗ് നടത്തപ്പെടുക. ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംക്ഷികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്കു https://us02web.zoom.us/j/88930564192?pwd=dlNHOVhNTkhoMHRFMXdhbGJ6bEg2dz09 എന്ന ലിങ്ക്‌ വഴി പങ്കെടുക്കക്കുന്നതാണ്.

പരിപാടിയുടെ വിജയത്തിനായി ജനറല് സെക്രട്ടറി വര്ഗീസ് പാലമലയില് (ചിക്കാഗോ), ട്രഷറര് എബ്രഹാം കളത്തില് (ഫ്ളോറിഡ), വിമന്സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്), വൈസ് പ്രസിഡന്റ് ഷിബു വെണ്മണി (ചിക്കാഗോ), സുജ ജോസ്, ബാല വിനോദ്, അലക്സാണ്ടർ പൊടിമണ്ണിൽ, ജൂലി ജേക്കബ്, ബോര്ഡ് ഓഫ് ട്രസ്റ്റീസ് ചെയര്പേഴ്സണ് വിനോദ് കെ.ആര്.കെ (ന്യൂയോര്ക്ക്), അഡൈ്വസറി ബോര്ഡ് ചെയര് പേഴ്സണ് ജോസഫ് കുരിയാപ്പുറം (ന്യൂയോര്ക്ക്), ജോർജ് ഓലിക്കൽ (ഫിലാഡൽഫിയ), ബോബി ജേക്കബ് (ഫിലാഡൽഫിയ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *