തിരുവനന്തപുരം : കെ.റെയിലിനെ യുഡിഎഫ് ഒറ്റക്കെട്ടായി എതിർക്കുo. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ടുപോകും. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി. പാവപ്പെട്ടവരെ വഴിയാധാരമാക്കുന്ന സർക്കാരിന്‍റെ പല്ല് ജനങ്ങള്‍ പറിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ-റെയിലിനെ പിന്തുണച്ച് സി.പി.എം,​ ചലനവേഗം നിക്ഷേപത്തിനാവശ്യം - KERALA -  GENERAL | Kerala Kaumudi Online

ആലോചനയില്ലാതെ ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. നിയമസഭയില്‍ ഒരു ഘട്ടത്തിലും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. സഭയില്‍ വിഷയം ചർച്ച ചെയ്യണം. ജനങ്ങളുടെ ആശങ്ക സർക്കാർ മനസിലാക്കി ഈ പദ്ധതി വേണ്ടെന്നുവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
.
*ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo. സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല*
തിരുവനന്തപുരം :ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo.സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കോവിഡിന്‍റെ മറവിൽ കോടികളുടെ അഴിമതി നടന്നതിന്‍റെ വിവരങ്ങളാണു പുറത്തുവരുന്നത്. ആരോഗ്യവകുപ്പിൽ നിന്നും അഞ്ഞൂറിലേറെ സുപ്രധാനഫയലുകളാണ് അപ്രത്യക്ഷമായത്. കൂടുതൽ വിവരങ്ങൾ പുറത്തു വരാതിരിക്കാനാണ് ഫയൽ നശിപ്പിച്ചത്. സമഗ്രമായി അന്വേഷിച്ചാൽ മാത്രമേ യഥാർത്ഥവസ്തുത പുറത്തു വരൂവെന്നും കോവിഡിൻ്റെ മറവിൽ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave Comment