ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo. സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല

ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo. സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല.
തിരുവനന്തപുരം :ആരോഗ്യ വകുപ്പിലെ അഴിമതി ഗൗരവതരo.സമഗ്ര അന്വേഷണം വേണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കോവിഡിന്‍റെ മറവിൽ കോടികളുടെ അഴിമതി നടന്നതിന്‍റെ വിവരങ്ങളാണു പുറത്തുവരുന്നത്. ആരോഗ്യവകുപ്പിൽ നിന്നും അഞ്ഞൂറിലേറെ സുപ്രധാനഫയലുകളാണ് അപ്രത്യക്ഷമായത്. കൂടുതൽ വിവരങ്ങൾ പുറത്തു വരാതിരിക്കാനാണ് ഫയൽ നശിപ്പിച്ചത്. സമഗ്രമായി അന്വേഷിച്ചാൽ മാത്രമേ യഥാർത്ഥവസ്തുത പുറത്തു വരൂവെന്നും കോവിഡിൻ്റെ മറവിൽ നടന്നത് തീവെട്ടിക്കൊള്ളയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave Comment