ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ഇടവകയ്ക്ക് പുതിയ കൈക്കാരന്മാർ : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകയുടെ 2022, 2023 വര്ഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗൺസിൽ ജനുവരി 9 ന് ഞായറാഴ്ച രാവിലെ 9 മണിക്കുള്ള കുർബാനയ്‌ക്കു ശേഷം ചുമതലയേറ്റു.

കൈക്കാരന്മാരായി പ്രിൻസ് ജേക്കബ് മുടന്താഞ്ചലിൽ, വർഗീസ് കുര്യൻ കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഷിജോ തെക്കേൽ എന്നിവർ ഉത്തരവാദിത്വമേറ്റെടുത്തു. കൗൺസിൽ സെക്രട്ടറിമാരായി സിജോ ജോസ്, അൻജന തോമസ് എന്നിവരും ചുമതലയേറ്റു.

നാല് കൈക്കാരന്മാർ ഉൾപ്പെടെ 30 പേരടങ്ങുന്ന കൗൺസിൽ അംഗങ്ങളെ രൂപതാധ്യക്ഷൻ .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയേത്ത് അംഗീകരിച്ചതിനെ തുടര്ന്നാണ് പുതിയ കൗൺസിൽ നിലവിൽ വന്നത്.

ഫൊറോനാ വികാരി റവ. ഫാ. ജോണിക്കുട്ടി പുലീശ്ശേരി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വികാരിയും അസിസ്റ്റന്റ് വികാരി റവ. ഫാ. കെവിൻ മുണ്ടക്കലും പ്രാർത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. തുടർന്ന് മൂന്ന് വർഷക്കാലം കൈക്കാരന്മാരായി സേവനമനുഷിച്ച സണ്ണി ടോം, ജോജി ജോസ്, ജോസ് കണ്ടത്തിപ്പറമ്പിൽ, തരുൺ മത്തായി എന്നിവരെ ആദരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *