2022 കെസിസിഎന്‍എ കണ്‍വന്‍ഷന്‍: കാനഡ കിക്കോഫ് വിജയകരം

ഒട്ടാവ : 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ ജെഡബ്ലിയു മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്റെ കാനഡ റീജിയന്‍ കിക്കോഫ് മനോഹരമായി നടത്തപ്പെട്ടു. ജനുവരി എട്ടിന് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു പരിപാടി. കെസിഎസി പ്രസിഡന്റ് സിബിള്‍ നീരേറ്റുപാറ അധ്യക്ഷത വഹിച്ച യോഗത്തില്‍ നാലു വര്‍ഷം കൂടി നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷനില്‍ കാനഡയില്‍ നിന്നുള്ളവര്‍ക്ക് സൗകര്യപ്രദമായ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിവരിക്കുകയുണ്ടായി.

ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര ക്രിസ്തുമസ് സന്ദേശം നല്‍കി. കെസിസിഎന്‍എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തുകയും കെസിസിഎന്‍എ കണ്‍വന്‍ഷനിലേക്ക് കാനഡയിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളെയും ക്ഷണിക്കുകയുമുണ്ടായി. കണ്‍വന്‍ഷന്‍ കിക്കോഫ് ഗ്രാന്‍ഡ് സ്‌പോണ്‍സറായ അലക്‌സ് മാത്യു മാനയ്ക്കപ്പറമ്പില്‍നിന്നും റജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് കാനഡ ആര്‍വിപി ജോമോന്‍ കുടിയിരിപ്പില്‍ ഉദ്ഘാടനം ചെയ്തു.

ഏഴുപതില്‍പ്പരം സ്‌പോണ്‍സേഴ്‌സ് കിക്കോഫിനോടനുബന്ധിച്ച് കണ്‍വന്‍ഷനില്‍ റജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കെസിഎസി സെക്രട്ടറി ദീപു മലയില്‍, നാഷനല്‍ കൗണ്‍സില്‍ അംഗം ജോജി വണ്ടന്‍മാക്കീല്‍, വിമന്‍സ്‌ഫോറം പ്രസിഡന്റ് ലിജി മേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികളോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഫിലിപ്പ് കൂറ്റത്താന്‍പറമ്പില്‍, സിജു മുളയിങ്കല്‍, സോജിന്‍ കണ്ണാലില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ദീപു മലയില്‍

Leave Comment