റവ.ഏബ്രഹാം കരിമ്പനാമണ്ണില്‍ റമ്പാന്‍ അന്തരിച്ചു

Spread the love

തിരുവല്ല: മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിലെ റമ്പാന്‍ റവ. ഏബ്രഹാം കരിമ്പനാമണ്ണില്‍ (73) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ മാതൃ ഇടവകയായ റാന്നി കരിമ്പനാംകുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

റാന്നി കരിന്പനാംകുഴി പരേതരായ ഏബ്രഹാം- മറിയാമ്മ ദന്പതി കളുടെ മകനാണ്. 1975-ല്‍ മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വണ്ടന്‍മേട്, ചേറ്റുകുഴി, ചക്കുപള്ളം, നെറ്റിത്തൊഴു, തിരുമേനി, ചെങ്ങരൂര്‍, കുന്നന്താനം, മാരാമണ്‍, പായിപ്പാട്, കോട്ടൂര്‍, തിരുവന്‍വണ്ടൂര്‍, കോയിപ്രം, അമിച്ചകരി, എരുമേലി, സീരി തുടങ്ങിയ സ്ഥലങ്ങളില്‍ വികാരിയായിരുന്നു. കടവനാട് എസ്റ്റേറ്റ് മാനേജരായും അതിരൂപത പ്രൊക്യുറേറ്ററായും, പുഷ്പഗിരി മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: ബേബി, കുഞ്ഞുമോന്‍, കുഞ്ഞൂഞ്ഞമ്മ, കുഞ്ഞൂട്ടി, ജോസ്, ബ്രദര്‍ ഗ്രേഷ്യസ്ഒഐസി (ബഥനി സന്യാസസമൂഹം ജനറല്‍ കൗണ്‍സിലര്‍), റോസമ്മ, പൊടിമോള്‍, ലാലി. സിസ്റ്റര്‍ റ്റെസി എസ്‌ഐസി സഹോദര പുത്രിയാണ്.

Leave a Reply

Your email address will not be published. Required fields are marked *