കൈരളി യൂ എസ് എയുടെ മൂന്നാമത് കവിത പുരസ്‌കാരം സിന്ധു നായർക്ക്‌

Spread the love

ന്യൂയോർക്ക്‌ : പ്രവാസികളുടെ സാഹ്യത്യഭിരുജിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളിടിവി അമേരിക്കൻ മലയാളീ എഴുത്തുകാരുടെ മികച്ച രചനകളിൽ നിന്ന് സിന്ധു നായർ ബോസ്റ്റൺ എഴുതിയ “ഇരുൾവഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിത കൈരളി യൂ എസ് എയുടെ മൂന്നാമത് കവിത പുരസ്‌കാരത്തിന് അർഹത നേടി .ക്യാഷ് അവാർഡും ഫലകവും ന്യൂയോർക്കിലുള്ള കേരള സെന്ററിൽ വച്ച് നൽകുന്നതാണ് .കൈരളിടിവിയുടെ ഒന്നാമത് പുരസ്‌കാരം മുതൽ മികച്ച രചനകൾ ക്ഷണിച്ചു അവയിൽ നിന്ന് പ്രശസ്ത കവിയും കൈരളിടിവിയുടെ ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എൻ പി ചന്ദ്രശേഖരൻ,ജെ മാത്യൂസ് എന്നിവർ അടങ്ങിയ ജൂറിയാണ് ബോസ്റ്റണിൽ താമസിക്കുന്ന സിന്ധുനായരെ മൂന്നാമത് കൈരളി “കവിത” അവാർഡിന് തെരെഞ്ഞെടുത്തത് …

സ്കൂളിൽ അധ്യാപികയായ, സിന്ധു സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് സന്തോഷ്‌ നായർ, മക്കൾ മീര ,മാധവ് -നാട്ടിൽ അടൂർ സ്വദേശിയാണ് .. 2017 മുതൽ അക്ഷരതീർത്ഥം എന്ന ഓൺലൈൻ മലയാളം സ്ക്കൂളിന്റെ സ്ഥാപകയും അദ്ധ്യാപികയും കൂടിയാണ്. കവിതകളും ,കഥകളും ഒരു പോലെ ഇഷ്ടപ്പെടുന്നു. “ഒറ്റമരം”, “പെണ്മഴയോർമ്മകൾ”, “ഹൃദയങ്ങൾ പറയുന്നത്” എന്നീ പുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ ശ്രീ. സേതുമാധവന്റെ കഥകളെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചങ്ങമ്പുഴ പാർക്ക്, മോം എന്നീ ഹ്രസ്വചിത്രങ്ങൾക്കുൾപ്പടെ നിരവധി മ്യൂസിക് വീഡിയോകൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട്.

Picture2

കൈരളിടിവിയുടെ മുൻപ് അവാർഡുകൾ നേടിയ ഗീതാരാജൻ , ഡോണ മയൂര എന്നിവർ പ്രവാസികളിക്കിടയിലെ മികച്ച എഴുത്തുകാരാണ് ,,,രണ്ടാമത് അവാർഡ് സ്വീകരിച്ചു ഡോണ മയൂര പറഞ്ഞത് കൈരളിടിവി നൽകിയ ഈ അവാർഡ് എന്റെ സാഹത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന സമ്മാനമായി ഞാൻ കരുതുന്നുയെന്നാണ് .എന്താണ് കവിതക്ക് മാത്രമായ ഒരു അവാർഡ് കൈരളിടിവി നല്കാൻ തീരുമാനിച്ചത് പ്രവാസി മലയാളികളിൽ കവിത വായിക്കുന്നവരേക്കാൾ കൂടുതൽ ചെറുകഥയും നോവലും വായിക്കുന്നവരാണല്ലോ കൂടുതൽ ,എന്നിട്ടും എന്തുകൊണ്ടാണ് കവിത തെരെഞ്ഞെടുത്തത് ഒരു പക്ഷെ കൈരളിടിവിയാണ് കവിതക്കുള്ള റിയാലിറ്റി ഷോ തുടങ്ങിയത് മാമ്പഴം എന്നപേരിൽ , കഥാപ്രസംഗത്തിന്റെ റിയാലിറ്റി ഷോ തുടങ്ങിയത് , അമേരിക്കൻ മലയാളികൾ സാമ്പത്തികമായി സമ്പന്നരാണെന്നു മാത്രമല്ല നാടിൻറെ സംസ്കാരവും ഗൃഹാതുരുത്തവും ചുമലിലെറ്റിയവരാണെന്നു നമുക്കു കാണിച്ചു തന്ന എല്ലാ കാലത്തെയും നല്ല പ്രവാസി ഹൃസ്വ സീരിയലിയായ അക്കരകാഴ്ചയുടെ സ്രഷ്ടാക്കളായ കൈരളിടിവി മലയാളിയുടെ സംസ്കാരത്തിന്റെ ആവിഷ്കാരമാണ് . എന്റെ കവിത പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുണ്ടു , എല്ലാ ആനുകാലികങ്ങളിലും എന്റെ കവിത വന്നിട്ടുണ്ട് സമാനമായ സന്തോഷമുള്ള കാര്യമാണ് എന്റെ ഉയിരിപ്പ് എന്ന കവിത തെരഞ്ഞെടുത്തതിൽ കൈരളിടിവി യോട് അതിന്റെ അമേരിക്കയിലെ പ്രവർത്തകരോട് കടപ്പെട്ടിരിക്കുന്നുയെന്നാണ് രണ്ടാമത് കവിതക്കുള്ള അവാർഡ് സ്വീകരിച്ചു ഡോണ മയൂര പറഞ്ഞത് …മറ്റു മികച്ച പുരസ്കാരങ്ങൾക്കൊപ്പം കൈരളിടിവിയുടെ കവിത പുരസ്‌കാരം തന്റെ സാഹിത്യ ജീവിതത്തിലെ മികച്ച അംഗീകാരമായി കരുതുന്നതായി അവാർഡ് വാർത്ത അറിഞ്ഞു സിന്ധു നായർ പ്രതികരിച്ചു ….അവാർഡ് നൽകുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ് വിവരങ്ങൾക്ക് ജോസ് കാടാപുറം -914-954-9586

Author

Leave a Reply

Your email address will not be published. Required fields are marked *