ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം വനിതാദിനം ആഘോഷിക്കുന്നു – ജോഷി വള്ളിക്കളം

Spread the love

ഷിക്കാഗോ : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം വനിതാദിനാഘോഷം ബാലന്‍സ് ഫോര്‍ ബെറ്റര്‍ എന്ന പേരില്‍ നടത്തും. മാര്‍ച്ച് 12, ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണി മുതല്‍ സെന്റ് തോമസ് സിറോ മലബാര്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടത്തുന്നത്. മലയാളി വനിതകള്‍ക്കായി പാചകറാണി മത്സരങ്ങള്‍ അന്നേ ദിവസം നടത്തും.

ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വിമന്‍സ് ഫോറം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നിബന്ധനകളും ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റായ www.chicago malayalee association.org യില്‍ ലഭ്യമാണ്.

വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സ് ആയ ഡോ. റോസ് വടകര, ഷൈനി തോമസ്, ഡോ. സ്വര്‍ണ്ണം ചിറമേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിമന്‍സ് ഡേയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, ജോ. സെക്രട്ടറി ഡോ. സിബിള്‍ ഫിലിപ്പ്, കമ്മിറ്റി മെമ്പേഴ്‌സ് ആയ ഡോ. സൂസന്‍ ചാക്കോ, സാറാ അനില്‍, ജൂബി വള്ളിക്കളം എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *