ന്യൂജേഴ്‌സിയില്‍ ദമ്പതീസംഗമം സംഘടിപ്പിച്ചു

Spread the love

ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയില്‍ വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാമിലി ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ദന്പതി സംഗമം സംഘടിപ്പിച്ചു.

മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള ദമ്പതികള്‍ പങ്കെടുത്ത സഗംമം വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക ക്ലാസുകളും . പുതുമയാര്‍ന്ന മത്സരങ്ങളും വിവിധ ഗാനങ്ങളും സ്‌നേഹവിരുന്നും സംഗമത്തിന്റെ ഭാഗമായിരുന്നു.

പരിപാടികള്‍ക്ക് യൂത്ത് മിനിസ്ട്രി ഡയറക്ടര്‍മാരായ റിനു വരിക്കമാം തൊട്ടിയില്‍, മെറില്‍ കള്ളിക്കല്‍, പ്രസിഡന്റ് ആല്‍ബര്‍ട്ട് നെല്ലിക്കാകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *