വര്‍ഗീസ് മാവേലില്‍ കോര്‍ എപ്പിസ്‌കോപ്പ (86) അന്തരിച്ചു

Spread the love

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ സീനിയര്‍ വൈദികന്‍ വര്‍ഗീസ് മാവേലില്‍ കോര്‍എപ്പിസ്‌കോപ്പ (86) അന്തരിച്ചു.

1963 -ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ.വര്‍ഗീസ് മാവേലില്‍ പെരുന്നാട്, വടശേരിക്കര, പുതുശേരിമല, തോണിക്കടവ്, കൊച്ചുകുളം, ചിറ്റാര്‍, സീതത്തോട്, സീതക്കുഴ, കുളങ്ങരവാലി, മണ്ണാറക്കുളഞ്ഞി, കുന്പളാംപൊയ്ക, അടൂര്‍, പറക്കോട്, ഏഴംകുളം, വയല, പുത്തൂര്‍, കാരിക്കല്‍, തേവലപ്പുറം, ആയൂര്‍, ഇളമാട്, ചെറുവയ്ക്കല്‍, വേങ്ങൂര്‍, കന്പംകോട്, മലപ്പേരൂര്‍, മാര്‍ത്താണ്ഡം, ചിത്തരാല്‍, കുഴിത്തുറ, സുസൈപുരം, ചെങ്ങന്നൂര്‍, കുറിച്ചിമുട്ടം, കല്ലുകടവ്, കഴക്കൂട്ടം, ചാന്ദാകര, കഠിനംകുളം, കുതിരകുളം, പത്തനംതിട്ട, തോട്ടുപുറം, വകയാര്‍, വിളക്കുപാറ, മുളന്തറ, പേഴുംങ്കല്‍, ഊട്ടുപാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു.

തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ഫിനാന്‍സ് ഓഫീസര്‍, എംഎസ്സി സ്‌കൂള്‍ തമിഴ്‌നാട് കറസ്‌പോണ്ടന്റ്, മലങ്കര മേജര്‍ സെമിനാരി ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളിലും സേവനം ചെയ്തി ട്ടുണ്ട്.

സഹോദരങ്ങള്‍: പരേതരായ ശോശാമ്മ തോമസ്, പ്രഫ.മാത്യു മാവേലില്‍, മറിയാമ്മ തോമസ്, ജോസഫ് മാവേലില്‍.

സംസ്‌കാരം ബുധനാഴ്ച 10.30 ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസോലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാര്‍മകത്വത്തില്‍ തിരുവല്ല അതിഭദ്രാസനത്തിലെ മാരാമണ്‍ ലിറ്റില്‍ ഫ്‌ളവര്‍ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍.

Author

Leave a Reply

Your email address will not be published. Required fields are marked *