എസ്.എം.സി.സി ബ്രോങ്ക്‌സ് യൂണീറ്റിന്റെ നേതൃത്വത്തില്‍ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു – ഷോളി കുമ്പിളുവേലി

Spread the love

ന്യൂയോര്‍ക്ക്: ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിനും, സംശയദുരീകരണത്തിനുമായി എസ്എംസിസി ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27-ന് ഞായറാഴ്ച ടാക്‌സ് സെമിനാര്‍ സൂമിലൂടെ സംഘടിപ്പിക്കുന്നു.

ടാക്‌സ് രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ള പ്രമുഖ സിപിഎക്കാരായ സണ്ണി ചാക്കോ, ജെയിന്‍ ജോസഫ്, ബാബു ജോസഫ്, ഷാജു സാം തുടങ്ങിയവരാണ് വിവിധ വിഷയങ്ങളില്‍ സംസാരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനും, സംശയനിവാരണത്തിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ജോസഫ് കാഞ്ഞമല (സിപിഎ) ആണ് സെമിനാറിന്റെ മോഡറേറ്റര്‍.

27-നു ഞായറാഴ്ച വൈകുന്നേരം 6.30-ന് ബ്രോങ്ക്‌സ് ഇടവക വികാരി റവ.ഫാ. ജോഷി എളംബാശേരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

വിജ്ഞാനപ്രദമായ ഈ സൂം സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി എസ്എംസിസി പ്രസിഡന്റ് ബെന്നി മുട്ടപ്പള്ളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി മുട്ടപ്പള്ളി (914 815 3489), ടിജോ മാളിയേക്കല്‍ (914 536 7670), റോണി പൈറ്റുതറ (914 318 9140), എഡ്വിന്‍ കാത്തി (914 690 4608).

Zoom Details: Meeting ID: 890 1066 8197. Password: 429254.

Author

Leave a Reply

Your email address will not be published. Required fields are marked *