ചിക്കാഗോയില്‍ മാത്യു പൂഴിക്കുന്നേല്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗമായ പിറവം പൂഴിക്കുന്നേല്‍ ജോര്‍ജിന്റേയും സാറായുടേയും മകന്‍ മാത്യു, സെന്റ് വ്‌ളാഡിമിര്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും വൈദീകപഠനം വിജയകരമായി പൂര്‍ത്തീകരിച്ച് മാര്‍ച്ച് 12 ശനിയാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വച്ച് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമനസില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിക്കുന്നു.

രാവിലെ 7.30-ന് പ്രഭാത നമസ്‌കാരത്തോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷകളില്‍ അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വൈദീകര്‍, ശെമ്മാശന്മാര്‍, വൈദീക വിദ്യാര്‍ത്ഥികള്‍, വിശ്വാസികള്‍ എന്നിവര്‍ സംബന്ധിക്കും.

കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ ദൈവീക ശുശ്രൂഷയ്ക്കായി ശെമ്മാശപട്ടം സ്വീകരിക്കുന്ന മാത്യു പൂഴിക്കുന്നേലിനെ കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ടി. ഡേവിഡിന്റെ അധ്യക്ഷതയില്‍ കൂടിയ മാനേജിംഗ് കമ്മിറ്റി പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ജോര്‍ജി ഡാനിയേല്‍ (ട്രസ്റ്റി), ജിബു ജേക്കബ് (സെക്രട്ടറി) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബു (630 418 1787), ജോര്‍ജ് (847 571 7904). കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Leave Comment