വേലുത്തമ്പി വീരാഹൂതി അനുസ്മരണം

Spread the love

തിരുവനന്തപുരം: വേലുത്തമ്പി വീരാഹൂതി അനുസ്മരണം വിവിധ പരിപാടികളോടെ അമൃത മഹോത്്‌സവം സംഘാടക സമിതി ആചരിക്കും. മാര്‍ച്ച് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 100 കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും.
ഏപ്രില്‍ 5 ന് രാവിലെ വേലുതമ്പി ചരിത്ര വിളംബരം പുറപ്പെടുവിച്ച കുണ്ടറയില്‍ നിന്ന് വീരാഹൂതി നടത്തിയ മണ്ണടിയിലേക്കും 6ന് മണ്ണടിയില്‍നിന്ന് അദ്ദേഹത്തെ അടക്കം ചെയ്ത കണ്ണമ്മൂലയിലേക്കും ദീപശിഖാ രഥയാത്ര നടത്തും. അന്ന്് വൈകിട്ട് 6 മണിക്ക് ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനവും ഏപ്രില്‍ 8 ന് തൈക്കാട് റസ്റ്റ്ഹൗസില്‍ ‘വേലുത്തമ്പി ദളവയും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

ആര്‍. കൃഷ്ണകുമാര്‍ (കണ്‍വീനര്‍)

Reporter : P. Sreekumar

Janmabhumi Daily
Thiruvanathapuram

Author

Leave a Reply

Your email address will not be published. Required fields are marked *