ഡോ. ഡി. ബാബു പോള്‍ അനുസ്മരണ സമ്മേളനം ഏപ്രില്‍ ഒന്നിന്

Spread the love

തിരുവനന്തപുരം: ഡോ. ഡി. ബാബു പോളിന്റെ ദേഹവിയോഗത്തിന് മൂന്നുവര്‍ഷം തികയുന്ന അവസരത്തില്‍ 2022 ഏപ്രില്‍ ഒന്നിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന ബാബു പോള്‍ അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

Picture2

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രഗത്ഭര്‍ ബാബു പോള്‍ സ്മരണകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സ്മരണാഞ്ജലി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. ‘ഓര്‍മ്മകളില്‍ ബാബു പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നിര്‍വഹിക്കും. ബി. സന്ധ്യ ഐപിഎസ് പുസ്തകം സ്വീകരിക്കും.

എം.എ ബേബി അനുസ്മരണ പ്രഭാഷണം നടത്തും. റോയ് പോള്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കെ. ജയകുമാര്‍ (എഡിറ്റര്‍) പുസ്തക പരിചയം നടത്തും. ചെറിയാന്‍ പോള്‍ കൃതജ്ഞത പറയും.

Author

Leave a Reply

Your email address will not be published. Required fields are marked *