ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 ന്

Spread the love

ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ)യുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 23 വൈകിട്ട് 5.30ന് നടക്കും. ഫ്‌ളോറൽ പാർക്കിലെ ടൈസൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഏഷ്യൻ കമ്യൂണിറ്റി അഫെയേർസ് ഡപ്യൂട്ടി ഡയറക്ടർ ഷിബു നായർ മുഖ്യതിഥിയായി പങ്കെടുക്കും. ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് എന്നിവർ മുഖ്യാതിഥികളാവും. കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രെമുഖരും പങ്കെടുക്കും.

ലാജി തോമസ് (പ്രസിഡന്റ്), സിബു ജേക്കബ് (സെക്രട്ടറി), ജോർജ് കൊട്ടാരം (ട്രഷറർ), മാത്യു ജോഷ്വാ (ട്രസ്റ്റി ബോർഡ് ചെയർമാൻ), സാം തോമസ് (വൈസ് പ്രസിഡന്റ്), ജിൻസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), സജു തോമസ് (ജോയിന്റ് ട്രഷറർ), കമ്മിറ്റി അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, ജെയിസൺ ജോസഫ്, മാത്തുക്കുട്ടി ഈശോ, ബിബിൻ മാത്യു, ബിനു മാത്യു, ഡോൺ തോമസ് ( പബ്ലിക്ക് റിലേഷൻ ഓഫീസർ) ഡോ. ജേക്കബ്ബ് തോമസ്, ജോയൽ സ്‌കറിയ ( ഓഡിറ്റേഴ്‌സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

വിമൻസ് ഫോറം കോർഡിനേറ്റേഴ്സ് ആയി നൂപ മേരി കുര്യൻ, ലിഷ തോമസ്, സോൻസി ആർ.രാജൻ, സ്മിത രാജേഷ് എന്നിവരും യൂത്ത് ഫോറം കോർഡിനേറ്റേഴ്സ് ആയി മെൽവിൻ മാമ്മനും, ക്രിസ്റ്റോ എബ്രഹാമും.

മാത്യു ജോഷ്വാ ചെയർമാനും അനിയൻ മൂലയിൽ, ജേക്കബ് കുര്യൻ , രാജേഷ് പുഷ്പരാജൻ, മാത്യു വർഗീസ് എന്നിവർ അംഗങ്ങളായ നാലു വർഷം കാലാവധിയുള്ള ഒരു ബോർഡാണ് സംഘടനകൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്നത്.

പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി അടുത്ത രണ്ടുവർഷത്തേക്കുള്ള ഒട്ടനവധി കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലാജി തോമസ് പറഞ്ഞു.

പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് യോഗം 2022 – 2023 വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 21 ന് ക്രിക്കറ്റ് ടൂർണമെന്റും, ജൂൺ 18 ന് പിക്ക്നിക്കും, നവംബർ 5 ന് ഫാമിലി നൈറ്റും, കൂടാതെ വിവിധ കമ്മ്യൂണിറ്റി, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ഡോ ജേക്കബ്ബ് തോമസിനും ഫൊക്കാന ട്രഷറർ സ്ഥാനത്ത് മൽസരിക്കുന്ന ബിജു ജോൺ കൊട്ടാരക്കരയ്ക്കും, ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന തോമസ് ഉമ്മൻ (ഷിബു) നും നൈമയുടെ വിജയാശംസകൾ നേർന്നു.

പ്രവർത്തനോത്ഘാടനം വർണാഭമാക്കുന്നതിനായി വിവിധ കലാ പരിപാടികളും ഡിന്നറും തയ്യാറാക്കിയിട്ടുണ്ട്. എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം പ്രവർത്തനോത്ഘാടനം വൻ വിജയമാക്കുന്നതിനു സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് എല്ലാ ഭാരവാഹികളും അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് (പ്രസിഡന്റ്): (516) 849 0368, ഷിബു ജേക്കബ് (സെക്രട്ടറി): (646) 852 2302, ജോർജ് കൊട്ടാരം (ട്രഷറർ): (718) 749 3165.

Author

Leave a Reply

Your email address will not be published. Required fields are marked *