നാടിന്റെ സ്വപ്നസാക്ഷാത്കാരം: അജാനൂര്‍ ജി എഫ് യു പി സ്‌കൂള്‍ കെട്ടിടം നാടിന് സമർപ്പിച്ചു

Spread the love

അജാനൂര്‍ ജി എഫ് യു പി സ്‌കൂളില്‍ കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് സര്‍ക്കാര്‍ ഇനി ലക്ഷ്യം വെയ്ക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെട്ടിടോദ്ഘാടനത്തോടൊപ്പം സ്‌കൂളിന്റെ എണ്‍പത്തിരണ്ടാം വാര്‍ഷികാഘോഷവും, സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക ശ്രീദേവി ടീച്ചറുടെ യാത്രയയപ്പും സംഘടിപ്പിച്ചു. ശ്രീദേവി ടീച്ചര്‍ക്കുള്ള ഉപഹാരം മന്ത്രി പി രാജീവ് സമര്‍പ്പിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published. Required fields are marked *