ജില്ലാതല നേതൃസംഗമങ്ങള്‍ക്ക് ഏപ്രില്‍ 23ന് തുടക്കം

കോണ്‍ഗ്രസ് ജില്ലാതല നേതൃസംഗമങ്ങള്‍ക്ക് ഏപ്രില്‍ 23 ശനിയാഴ്ച മുതല്‍ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാക‍ൃഷ്ണന്‍ അറിയിച്ചു.

സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷനേതാവ് വിഡി സതീശന്‍ എന്നിവര്‍ ജില്ലകളിലെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തും.

ഏപ്രില്‍ 23ന് രാവിലെ 10ന് കോട്ടയം,ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി,25ന് രാവിലെ കാസര്‍ഗോഡും ഉച്ചകഴിഞ്ഞ് കണ്ണൂരും,27ന് രാവിലെ വയനാടും ഉച്ചകഴിഞ്ഞ് കോഴിക്കോടും,29ന് രാവിലെ എറണാകുളത്തും ഉച്ചകഴിഞ്ഞ് തൃശ്ശൂരും ജില്ലകളിലെ നേത്യസംഗമങ്ങള്‍ നടക്കും. തുടര്‍ന്ന് മെയ് 4 ബുധനാഴ്ച രാവിലെ മലപ്പുറം ഉച്ചകഴിഞ്ഞ് പാലക്കാട്,5ന് രാവിലെ തിരുവനന്തപുരം ഉച്ചകഴിഞ്ഞ് കൊല്ലം,6ന് രാവിലെ പത്തനംതിട്ട ഉച്ചകഴിഞ്ഞ് ആലപ്പുഴ എന്നീ ജില്ലകളിലേയും നേതൃസംഗമങ്ങള്‍ നടക്കും.

കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി,ഡിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍,കെപിസിസി അംഗങ്ങള്‍,ബ്ലോക്ക്,മണ്ഡലം പ്രസിഡന്‍റുമാര്‍,പോഷകസംഘടനകളുടെ ജില്ലാ പ്രസിഡന്‍റുമാര്‍,സംസ്ഥാന ഭാരവാഹികള്‍,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സിയുസി ജില്ലാ കണ്‍വീനര്‍മാര്‍,കോര്‍ഡിനേറ്റര്‍മാര്‍,ഇമ്പ്ളിമെന്‍റിംഗ് ഓഫീസര്‍മാര്‍,നിയോജക മണ്ഡലം ചെയര്‍മാന്‍മാര്‍,കണ്‍വീനര്‍മാര്‍,സഹകരണബാങ്ക് പ്രസിഡന്‍റുമാര്‍,ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ നേതൃസംഗമങ്ങളില്‍ പങ്കെടുക്കും.

 

Leave Comment