ജോൺ പോളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Spread the love

പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമായ ജോൺ പോളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേക്കുയർത്തിയ പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്ന നിലയിൽ ജോൺ പോൾ എന്നും അനുസ്മരിക്കപ്പെടും. കഥാകൃത്ത്, തിരക്കഥാകാരൻ, സംവിധായകൻ, സംഭാഷണ രചയിതാവ്, നിർമ്മാതാവ് തുടങ്ങി പലതലങ്ങളിൽ അദ്ദേഹം ചലച്ചിത്ര രംഗത്തിന് കലാത്മകമായ സംഭാവനകൾ നൽകി.

post

സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോൺ പോൾ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ അത് പ്രതിഫലിച്ചിരുന്നു. അനർഗളമായ വാക്പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. മലയാള സിനിമയുടെ ചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം വിട പറഞ്ഞത്. മലയാളികളുടെ മനസ്സിൽ നിന്ന് മായാത്ത നിരവധി ചിത്രങ്ങളുടെ ശില്പിയാണ് ജോൺ പോൾ. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിൽ വിപുലമായ സൗഹൃദവലയമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. ബന്ധുമിത്രാദികളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *