ഇടമലക്കുടി, ചട്ടമൂന്നാര്‍ ആശുപത്രികള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും : മന്ത്രി വീണാ ജോര്‍ജ്

Spread the love

ആവശ്യമായ 16 സ്ഥിരം തസ്തികകള്‍ അനുവദിച്ചു.

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ആശുപത്രികളിലും 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റര്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, എല്‍.ഡി. ക്ലാര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ 8 തസ്തികകള്‍ക്കാണ് ഓരോ ആശുപത്രിക്കും അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വളരെയധികം യാത്രാക്ലേശമുള്ള ഇടമലക്കുടിയില്‍ ഈ ആശുപത്രികള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ ഇവിടത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വളരെയധികം ആശ്വാസമാണെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *