മണപ്പുറം ഫൗണ്ടേഷൻ ന്യൂട്രീഷൻ കിറ്റ് വിതരണം ആരംഭിച്ചു

തൃശ്ശൂർ: സുഷാമൃതം പദ്ധതിയുടെ രണ്ടാംഘട്ടമായി മണപ്പുറം ഫൗണ്ടേഷൻ ന്യൂട്രീഷൻ കിറ്റ് വിതരണ ചടങ്ങ് നടത്തിതുടങ്ങി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ നിർധനരായ കൗമാരക്കാരായ 237 പെൺകുട്ടികൾക്കാണ് ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്‌തത്‌. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡ്രൈഫ്രൂട്ട്സ് അടങ്ങുന്ന ന്യൂട്രീഷൻ കിറ്റ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി കുട്ടികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപാ ട്രീസാ സെബാസ്റ്റ്യൻ കുട്ടികളോടും രക്ഷിതാക്കളോടും ആഹാരക്രമത്തിൽ ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്തുന്നതിനുള്ള ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം നിസ്സാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിത്ത്, മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധികളായ അഖില, സഞ്ജയ് ,ശരത് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Report : Anju V (Account Executive )

Leave Comment