ശങ്കരനാരായണന്‍ വിവേകവും വിജ്ഞാനവും ആദര്‍ശുദ്ധിയുമുള്ള നേതാവ് : തമ്പാനൂര്‍ രവി

വിവേകവും വിജ്ഞാനവും ആദര്‍ശുദ്ധിയുമുള്ള നേതാവായിരുന്നു കെ.ശങ്കരനാരായണനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി.കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരത്തിലെ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച കെ.ശങ്കരനാരായണന്‍ അനുസ്മരണത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വിദ്യാർത്ഥികാലം മുതൽ പൊതുരംഗത്ത് സജീവമായി ബൂത്ത് തലം മുതൽ പ്രവർത്തിച്ച് പാർട്ടിയുടേയും മുന്നണിയുടേയും നേതൃതലത്തിലെത്തി പതിറ്റാണ്ടുകളോളം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ അവിഭാജ്യ ഘടകമായി നിലകൊണ്ട അതുല്യ വ്യക്തിത്വം.വാക്കിലും പ്രവൃത്തിയിലും കോണ്‍ഗ്രസ് ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കിയ നേതാവ്.സൗമ്യമായ പെരുമാറ്റ ശെെലിക്ക് ഉടമ. ആരെയും പിണക്കാത്ത പ്രകൃതം.പദവികള്‍ക്കും അധികാരത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കാലഘട്ടത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവാണ് ശങ്കരനാരായണനെന്നും അദ്ദേഹത്തിന്‍റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

അസോസിയേഷന്‍ ഭാരവാഹികളായ റെജി,അരുണ്‍,എെഎസിസി അംഗം കെ,എസ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment