വിദ്യാകിരണം കർമപദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്ക്കുന്ന ഹരിത വിദ്യാലയം എന്ന ആശയസാക്ഷാത്കാരത്തിന്റെ ആദ്യഘട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി

Spread the love

സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രാഫ്റ്റ് ക്യാമ്പിന് കാസർഗോഡ് തുടക്കം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫോർ വർക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇൻ ഫൺ ടൈം (ക്രാഫ്റ്റ്‌ -22) ക്യാമ്പ് ആരംഭിച്ചു. കാസർകോട് കോളിയടുക്കം ഗവൺമെന്റ് യുപി സ്കൂളിൽ ഓൺലൈൻ വഴി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ 6, 7, 8 ക്ലാസുകളിലെ ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലെ പഠനനേട്ടവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളാണ് ഈ സർഗ്ഗാത്മക ശില്പശാലയിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും ജീവിത നൈപുണികൾ ഉയർത്തുന്നതിനും ജീവിത നൈപുണികൾ സ്വായത്തമാക്കുന്നതിനും അവ ജീവിതത്തിൽ പ്രായോഗികമാക്കുന്നതിനുമുള്ള ശേഷികൾ നേടുന്നതിനും ഈ ക്യാമ്പനുഭവങ്ങൾ കുട്ടികളെ സഹായിക്കും. സമൂഹത്തിലെ വിവിധ തൊഴിലുകളോടും തൊഴിൽ ചെയ്യുന്നവരോടും ശരിയായ മനോഭാവങ്ങൾ വളർത്തുക എന്നതും ക്യാമ്പിന്റെ ഉദ്ദേശ്യമാണ്.കൃഷി, ആഹാരം, വീട്ടുപകരണ നിർമാണം, കളിപ്പാട്ട നിർമാണം,ക്രാഫ്റ്റ് എന്നീ 5 വ്യത്യസ്ത മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾ നേരിട്ട് ചെയ്തു പഠിക്കുകയാണ് കുട്ടികൾ ഈ ക്യാമ്പിലൂടെ.

വിദ്യാകിരണം കർമപദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്ക്കുന്ന ഹരിത വിദ്യാലയം എന്ന ആശയസാക്ഷാത്കാരത്തിന്റെ ആദ്യഘട്ടമാണ് ക്യാമ്പെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ക്യാമ്പുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *