വേൾഡ് മലയാളി കൗണ്‍സില്‍ പെൻസിൽവാനിയ പ്രൊവിൻസിന്റെ മാതൃദിനാഘോഷം മെയ് 7 ന്

ഫിലഡല്ഫിയ – വേൾഡ് മലയാളി കൗണ്‍സില്‍ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽനടത്തപ്പെടുന്ന മാതൃദിനാഘോഷങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതായിപ്രൊവിൻസ് പ്രസിഡന്റ് സിനു നായർ, വനിതാ വേദി പ്രസിഡന്റ് റ്റാനിയ സ്കറിയ എന്നിവർ അറിയിച്ചു. മെയ്മാസം 7 – നു വൈകുന്നേരം 5:30 മുതൽ ഫിലാഡൽഫിയ അസെൻഷൻ മാർത്തോമാ പള്ളിയുടെ ഹാളിൽവെച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുക. ചടങ്ങിൽ മുഖ്യാതിഥികൾ ആയി, സാമൂഹ്യ സാംസ്‌കാരികരംഗത്തെ പ്രമുഖ വനിതാ വ്യക്തിത്വങ്ങൾ ആയ സുവർണ വർഗീസ്, മെർലിൻ മേരി അഗസ്റ്റിൻ, കാർത്തിക ഷാജിഎന്നിവർ പങ്കെടുക്കും. വിവിധ നൃത്തനിത്യങ്ങൾ, ഗാനങ്ങൾ, കവിതാലാപനം തുടങ്ങിയ സാംസ്‌കാരികപരിപാടികൾക്കു പുറമെ പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും ഉണ്ടായിരിക്കും.

Picture2

വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ വനിതാവേദിയുടെ മുഖ്യനേതൃത്വത്തിൽആണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഫിലാഡെൽഫിയയുടെയും സമീപപ്രദേശങ്ങളിലുമുള്ളവിവിധ സംഘടനകളിൽ ഏറ്റവും അധികം വനിതാ പ്രാതിനിഥ്യം ഉള്ള സംഘടനയാണ് വേൾഡ് മലയാളീകൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസ്. പ്രൊവിൻസ് പ്രസിഡന്റ് സിനു നായർ, വൈസ് ചെയർപേഴ്സൺനിമ്മി ദാസ്, ജോയിന്റ് സെക്രട്ടറി ഡോ. ബിനു ഷാജിമോൻ, വനിതാ വേദി പ്രസിഡന്റ് റ്റാനിയ സ്കറിയ, ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ആനി എബ്രഹാം, സാഹിത്യ വേദി പ്രസിഡന്റ് സോയ നായർ, അമേരിക്കറീജിയണൽ വനിതാ വേദി സെക്രട്ടറി മിലി ഫിലിപ്പ് എന്നിവരടങ്ങിയ ഒരു വലിയ നേതൃനിര തന്നെആഘോഷപരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നു.

വാർത്ത – സന്തോഷ് എബ്രഹാം

Leave Comment