പത്തനംതിട്ടയിൽ ഫോമാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു

Spread the love

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) കേരളത്തിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുത്തൂറ് ഗ്രൂപ്പ് സ്ഥാപകൻ എം.ജി.ജോർജ്ജ് മുത്തൂറ്റിന്റെ സ്മരണാർത്ഥം, കോലഞ്ചേരിയിലെയും പത്തനംതിട്ടയിലെയും എം ജി എം മുത്തൂറ്റ് ഹോസ്പിറ്റൽസുമായി സഹകരിച്ച് 2022 മേയ് 9 ന് പത്തനംതിട്ടയിലാണ് ക്യാമ്പ് നടത്തുന്നത്. റാന്നി അടിച്ചിപ്പുഴയിൽ രാവിലെ പത്തിന് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് വൈകിട്ട് 3 മണിക്ക് സമാപിക്കും.

ഉദ്ഘാടനച്ചടങ്ങിൽ എം.പി.ആന്റോ ആന്റണി, റാന്നി എം എൽ എ പ്രമോദ് നാരായൺ, റാന്നി മുൻ എം എൽ എ രാജു എബ്രഹാം എന്നിവർ പങ്കെടുക്കും. നിർധനരായ രോഗികളെ മെഡിക്കൽ ക്യാമ്പിൽ എത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്തുവരികയാണെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾ അവരുടെ പേരും വയസ്സും വിലാസവും നൽകുന്നതോടൊപ്പം ഏത് വിഭാഗത്തിൽപ്പെട്ട ഡോക്ടറെയാണ് കാണുന്നതെന്ന് കൂടി ഫോമിൽ പൂരിപ്പിക്കേണ്ടതുണ്ട്. മെഡിസിൻ, അസ്ഥിരോഗവിഭാഗം, ഇ എൻ ടി, ശിശുരോഗവിഭാഗം,ഗൈനക്കോളജി,മറ്റു രോഗങ്ങൾ എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്.

അർഹരായ എല്ലാവർക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്(+1(908)337-1289), ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ(+1(813)334-0123) ,ട്രഷറർ തോമസ് ടി.ഉമ്മൻ(+(1(631)796-0064), വൈസ് പ്രസിഡന്റ് പ്രദീപ് നായർ(+1(203)260-1356), ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്(+1(847)830-4128),ജോയിന്റ് ട്രഷറർ ബിനു തോണിക്കടവിൽ(+1(561)951-0064),കേരള കൺവൻഷൻ ചെയർ ഡോ.ജേക്കബ് തോമസ് എന്നിവരുൾപ്പെടുന്ന നാഷണൽ എക്സിക്യൂട്ടീവുകൾ ജാഗരൂകമായി പ്രവർത്തിച്ചുവരികയാണ്.വിശദാംശങ്ങൾ അറിയുന്നതിന് ഇവരെ ബന്ധപ്പെടാം.

Author

Leave a Reply

Your email address will not be published. Required fields are marked *