ഇസാഫ് ബാങ്കിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍

Spread the love

കൊച്ചി: പൊതുജനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച അടല്‍ പെന്‍ഷന്‍ യോജന പദ്ധതി കൂടുതല്‍ പേരിലെത്തിക്കുന്നതില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചതിന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ഏര്‍പ്പെടുത്തിയ ലീഡര്‍ഷിപ്പ് ക്യാപിറ്റല്‍, മേക്കേഴ്സ് ഓഫ് എക്സലന്‍സ് എന്നീ പുരസ്‌കാരങ്ങളാണ് ഇസാഫ് ബാങ്കിന് ലഭിച്ചത്. ഡൽഹിയില്‍

നടന്ന ചടങ്ങില്‍ ഇസാഫ് ബാങ്കിനുവേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് കെ ജോൺ ധനമന്ത്രാലയം ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 2021-22 സാമ്പത്തിക വര്‍ഷം രാജ്യത്തുടനീളം അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയുടെ ബോധവല്‍ക്കരണം നടത്തുകയും കൂടുതല്‍ പേരിലെത്തിക്കുകയും ചെയ്യുന്നതില്‍ സജീവ പങ്കാളികളായ മുന്‍നിര ബാങ്കുകള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഈ പുരസ്‌കാരങ്ങള്‍. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയിലെ മൊത്തം എൻറോൾമെൻറ് 4.01 കോടി കവിഞ്ഞിട്ടുണ്ട്.

Photo : ഇസാഫ് ബാങ്കിനുവേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് കെ ജോൺ ധനമന്ത്രാലയം ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പ് സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നു.

Report : Sneha Sudarsan  (Senior Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *