വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിര്‍മ്മാണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിര്‍മാണത്തിന്‍റെ ഉദ്ഘാടനം മെയ് 10ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് തോട്ടുകടവ് ബോട്ട് ‌ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

കുട്ടനാട് ഡെവലപ്പ്‌മെന്‍റ് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിനോയ് ടോമി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സി ജോളി, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. പ്രസാദ്, വൈസ് പ്രസിഡന്‍റ് പ്രസീദ മിനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, മറ്റു ജനപ്രതിനിധികള്‍, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ആന്‍ഡ് കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനീയര്‍ ശ്യാംഗോപാല്‍, കുട്ടനാട് ഡെവലപ്പ്‌മെന്റ് മങ്കൊമ്പ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ് ഷീന, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.31 രൂപയാണ് വലിയകരി പാടശേഖര പുറംബണ്ട് സംരക്ഷണ നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.

Leave Comment