ആർ ഡി ഡി ഓഫീസുകളിൽ ഫയൽ നീക്കം കൂടുതൽ കാര്യക്ഷമമാക്കണം – മന്ത്രി വി ശിവൻകുട്ടി

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി.

പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ ഫയൽ നീക്കം കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്,പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻകുമാർ കെ,ആർ ഡി ഡിമാർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, ജോയിന്റ് ഡയറക്ടർമാർ, സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഫയൽ അദാലത്ത് നടത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ യോഗം തീരുമാനിച്ചു. ഫ്രണ്ട് ഓഫീസുകൾ ഒരുക്കണം. ഫോൺ സംവിധാനം കാര്യക്ഷമമാക്കണം. ആർ ഡി ഡി ഓഫീസ് കെട്ടിടങ്ങൾ നിർമിക്കാൻ സർക്കാരിന് പ്രൊപ്പോസൽ നൽകണം.

സർക്കാറിലേക്കും ഡയറക്ടറേറ്റിലേക്കും നൽകുന്ന റിപ്പോർട്ടുകൾ കൃത്യവും വ്യക്തവും ആകണം. ഓഫീസിൽ രജിസ്റ്ററുകൾ ശരിയാംവിധം സൂക്ഷിക്കണം. തപാലുകൾ കൃത്യതയോടെ കൈകാര്യം ചെയ്യണം. ആർ ഡി ഡിമാർക്ക് ഭരണപരമായ നൈപുണ്യം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave Comment