ഫോമാ കേരള കണ്‍വെന്‍ഷന്‍ മെയ് 13 മുതല്‍ തിരുവനതപുരത്ത്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും – സലിം അയിഷ (പി.ആര്‍.ഓ. ഫോമാ)

Spread the love

തിരുവനന്തപുരം: ഫോമയുടെ ഏഴാമത് കേരള കണ്‍വെന്‍ഷന്‍, മെയ് 13-14 തീയതികളില്‍ തിരുവനനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടക്കും. ബഹുമാന്യ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പ്രമുഖ എഴുത്തുകാരനും, എംപിയുമായ

ശശി തരൂര്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, എംപിയുമായ ജോണ്‍ ബ്രിട്ടാസ്, എം.പി.പ്രേമചന്ദ്രന്‍, മുന്‍മന്ത്രിയും, നടനും എം.എല്‍.എയുമായ കെ.ബി.ഗണേഷ് കുമാര്‍, എം.എല്‍.എ പ്രതിഭാ ഹരി, മുന്‍ എം.എല്‍.എ രാജു എബ്രഹാം, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും സുപ്രീം കോടതി അഭിഭാഷകയുമായ സിസ്റ്റര്‍ ജെസി കുര്യന്‍ എന്നിവര്‍ പങ്കെടുക്കും.

ഫോമാ വനിതാ ഫോറം നിര്‍ദ്ധനരായ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍ വെച്ച് കേരളാ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നല്‍കും. നിര്‍ദ്ധനരും , സമര്‍ത്ഥരുമായ നഴ്സിംഗ്, മറ്റു സാങ്കേതിക മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ എന്നിവരെ അപേക്ഷ ക്ഷണിച്ചു സൂക്ഷ്മ പരിശോധനയിലൂടെ കണ്ടെത്തിയ നാല്‍പ്പതു പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുക , മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്നീട് നല്‍കും . കൂടാതെ വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

Picture2വനിതാശാക്തീകരണവും, കുടുംബ മൂല്യങ്ങളെയും, കുറിച്ച് അഭിഭാഷക സിസ്റ്റര്‍ ജെസി കുര്യന്‍ പ്രഭാഷണം നടത്തും. മെയ് പതിനാലിന്, കൊല്ലത്ത് വെച്ച് നടക്കുന്ന ഭക്ഷ്യ വിരുന്നില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, മന്ത്രി ചിഞ്ചുറാണി, എം .പി.പ്രേമചന്ദ്രന്‍, പി.സി.വിഷ്ണുനാഥ് എം.എല്‍.എ എം.എല്‍.എ കെ.ബി.ഗണേഷ് കുമാര്‍, എം.എല്‍.എ പ്രതിഭാ ഹരി തുടങ്ങിയവരും, മറ്റു സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിന് അമേരിക്കയില്‍ നിന്നുള്ള ഫോമയുടെയും അംഗസംഘടനകളുടെയും പ്രമുഖരും സജീവ പ്രവര്‍ത്തകരും കേരളത്തില്‍ എത്തിച്ചേരും. സമ്മേളനത്തോടനുബന്ധിച്ചു എത്തിച്ചേരുന്ന പ്രതിനിധികള്‍ക്കായി കൊല്ലത്ത് ബോട്ടു സവാരിയും ഒരുക്കിയിട്ടുണ്ട്.

കേരളാ കണ്‍വെന്‍ഷന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജേക്കബ് തോമസ് അറിയിച്ചു. ഫോമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കേരള കണ്‍വെന്‍ഷനുള്ള തയ്യാറെടുപ്പാണ് നടക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ വെച്ച് നടക്കുന്ന ഏഴാമത് കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനും, വിജയത്തിനും എല്ലാ അംഗങ്ങളുടെയും സഹായ സഹകരണങ്ങളും, പങ്കാളിത്തവും ഉണ്ടാകണെമന്നു ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ്.ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

Author